Sunday, October 14, 2012

സ്വര്‍ഗ്ഗത്തിലെ കളികൂട്ടുകാര്‍

ഈ ചെക്കന്‍ ഇത് എവിടെ പോയി ?...മദ്രസ വിട്ട് സാധാരണ മറ്റു കുട്ടികളെക്കാള്‍ നേരത്തെ എത്തുന്ന ഇവന് ഇന്ന്  എന്ത് പറ്റി ? ...വാതില്‍ തുറന്നു ഞാന്‍ മദ്രസയില്‍ നിനും കുട്ടികള്‍ പോകുനത് നോകി ഇരുന്നു ..പെണ്‍കുട്ടികള്‍ കുശുമ്പും കുന്നായിമയും പറഞ്ഞു സാവധാനം നടന്നു പോകുനത് കാണാന്‍ തന്നെ ഒരു ചന്ദം. ...ആണ്‍കുട്ടികളുടെ കൂട്ടത്തില്‍ നിന്നും അവനെ തിരിച്ചറിയാന്‍ എനിക്ക് അതികം സമയം വേണ്ടി വന്നില. ...ഈ പിരാന്ത് പിടിച്ചു ഓടുന്ന ലോറികള്‍ കാന്നുമ്പോള്‍ തന്നെ നെഞ്ചില്‍ തീയാണ്......പിന്നെ നേരം വൈകിയാല്‍ ഉള്ള കാര്യം പറയണോ ? ...

ഇന്ന് ഈ ചെക്കന്  എന്ത്  പറ്റി ? ...അലെങ്കില്‍ മദ്രസയില്‍ ബെല്‍ അടിച്ചാല്‍ ഉടനെ വീട്ടില്‍ കാണാം... ...ടാ നീ എന്താ ഇന്ന് നേരം വൈകിയത് .?...  അവന്‍ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി, ...ഞാന്‍ അടുകളയില്‍പോയി  അവനു കഴിക്കാന്‍ ഭക്ഷണം എടുത്തു വെച്ചു. ..ടാ കൈ കഴുകി വന്നു ഭക്ഷണം കഴിക്കു... തലയില്‍ ഉണ്ടായിരുന്ന തൊപ്പി അലസമായി വലിചെറിന്നു ഭക്ഷണം കഴിക്കാന്‍ വന്നിരുന്നു ...കുറച്ചു കഴിഞ്ഞു ഞാന്‍ അവന്റെ അടുത്ത്  പോയി നോക്കി ...ഭക്ഷണം കഴികാതെ മുറ്റത്ത്‌  നില്‍കുന്ന പൂച്ചക്ക്  ഇട്ട് കൊടുക്കുന്നു ... ടാ നീ എന്താ കാണികുന്നത് ??....കണ്ടൂടെ? അവന്‍ മറുപടി പറഞ്ഞു .,..ഞാന്‍ അവനു ബാക്കി വന്ന ഭക്ഷണം വാരി കൊടുത്തു ..നീ എന്താ ഈ ആലോചികുനത് ?

ഉമ്മ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ ? നീ ചോദിക്ക് എന്നിട്ട് പറയാം...ഞാന്‍ ഇന്ന് മദ്രസയില്‍ പോയപോള്‍ ഉസ്താദ് കുറെ കാര്യങ്ങള്‍ പറഞ്ഞു തന്നു ...നമ്മള്‍ എല്ലാം മരിച്ചു കഴിഞ്ഞാല്‍ വേറെ ഒരു ജീവിതം ഉണ്ട് എന്നും പിന്നെ പൂന്തോട്ടം  പോലെ സ്വര്‍ഗ്ഗം ഉണ്ടെന്നും ..പക്ഷെ അവിടെ നമ്മള്‍ മുസ്ലിംകള്‍ മാത്രം ഉണ്ടാവൂ എന്നും അപ്പൊ ...നമ്മുടെ അപ്പുവും ജെറിയും ഒന്നും ഉണ്ടാവില്ലേ ഉമ്മ?..അവന്‍റെ വേദന കലര്‍ന്ന ചോദ്യം അവരോടുള്ള സ്നേഹത്തിന്‍റെ ആഴം എനിക്ക് കാണിച്ചു തന്നു ...അതെ എല്ലാത്തിനും അവനിപോള്‍ അവര്‍ വേണം ...അവര്‍ ആണ് അവന്‍റെ ലോകം ...അപ്പൊ പിന്നെ മറ്റൊരു ലോകം ഉണ്ടെങ്കിലും അവനു അവിടെ അവര്‍ തന്നെ വേണം ....അവര്‍ ഇലാതെ അവന്‍ എങ്ങിനെ തമാശകള്‍ പറയും ?...കളിച്ചു രസിക്കും?..പുഞ്ചിരിക്കും? ....

ഇല്ല അവരും ഉണ്ടാകും ...ഭൂമിയില്‍ മറ്റുളവര്‍ക്ക് നന്മ ചെയ്യുകയും മറ്റുളവരെ വേദനിപികാതെ ജീവിക്കുന്ന എല്ലാവരും അവിടെ ഉണ്ടാകും..ദൈവം നീതിമാനാകുന്നു ....എന്‍റെ വാകുകളില്‍ അവന്‍ പുഞ്ചിരിച്ചു .,,,അപോളെക്കും അപ്പു വിളിക്കുന്നത് കേട്ടു...അവന്‍ കളിക്കാന്‍ വേണ്ടി ഓടി പോയി ...അവര്‍ മൂന്ന് പേരും കളിക്കുന്നത് ഞാന്‍ കുറച്ചു നേരം ജനവാതിലിലൂടെ അഭിമാനത്തോടെ നോക്കി നിന്നു..ഈ ഐക്യവും സ്നേഹവും എന്നും ഉണ്ടാവാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു ...

Wednesday, August 8, 2012

ഭൂമിയിലെ കളിപ്പാട്ടങ്ങള്‍ (ഒരു ഉടായിപ്പ് കഥ )


ചിറക്കലെ തെണ്ടിപിളെരുടെ ഒപ്പം ഞാനും പിന്നെ എന്‍റെ വാപ്പയുടെ ജെഷ്ട്ടന്റെ മകന്‍ ഷെബിയും ചിറക്കല്‍ അങ്ങാടിയിലും ഗ്രൌണ്ടിലും അടിവരത്തും തെണ്ടി തിരിഞ്ഞു നടക്കുന്ന കാലം ...അന്ന് ചിറക്കല്‍ തറവാടിന്റെ അടുത്ത് താമസിച്ചിരുന്ന ഞങളുടെ പ്രിയപെട്ട അയല്‍വാസികള്‍ ആയിരുന്നു ശേരിഫ്ക്കയും കുടുംബവും ,ശേരിഫ്ക്കാക് മൂന്ന് മക്കളാണ്..അതില്‍ ഏറ്റവും താഴെ ഉള്ള .ശിയാബു എന്‍റെ അനിയന്‍ മുത്തുവിന്റെ സോള്‍ ഗെടിയാണ് ..അവര്‍ ഒന്നിച്ചന്നു പണ്ടു ചിറക്കല്‍ അങ്ങാടിയില്‍ നിരങ്ങാന്‍ പോകുന്നത് ..ഇപ്പൊ ശിയബൂനെ കണ്ടാല്‍ ഇന്ന്  അവന്‍ അറിയുമോ ആവൊ ?...അവന്‍ ഇപ്പൊ വലിയ തിരക്കുള്ള നടനല്ലേ ?..(ചുമ്മാ)..പിന്നെ ഞാന്‍ നാട്ടില്‍ പോവുംബോലന്നു അവന്‍ ചിറക്കല്‍ തറവാട്ടില്‍ വരുന്നത് ...


അപ്പൊ പറഞ്ഞു വന്നത് നമ്മുടെ ശരീഫ്കടെ കാര്യം ..ചെറുപത്തില്‍ എനിക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാകിയിരുന്ന ഒരു കാര്യം ..ശരീഫ്കടെ ജോലിയെ കുറിച്ചന്നു..ശരിക്കും ശരീഫ്കാക് എന്താണ് പണി ..ചിലപ്പോള്‍ സ്കൂടറില്‍ മീന്‍ കൊണ്ട് വരുനത്‌ കാണാം ...അല്ലെകില്‍ മറ്റു പല ജോലികളും ..നാട്ടില്‍ തൊഴില്‍ ചെയ്യാന്‍ മടിയുള്ള ആളുകള്‍ ശരീഫ്ക്കനെ കണ്ടു പഠിക്കട്ടെ ജീവിക്കാന്‍ എന്ത് തൊഴിലും ചെയ്യും ..പക്ഷെ ഞങ്ങള്‍ കുട്ടികള്‍ക്ക് ശരീഫ്ക ചെയ്യുന്ന പണികളില്‍ ഏറ്റവും ഇഷ്ട്ടം ..ചിറക്കലെ ഉത്സവത്തിന്‌ ശരീഫ്ക്ക കളിപ്പാട്ടങ്ങള്‍ വില്‍ക്കാന്‍ വരുമ്പോളാണ് ...അന്ന് ശരീഫ്കന്നെ കുട്ടികള്‍ക്ക് എല്ലാം പ്രിയങ്കരനാകും ...അന്ന് പുള്ളികാരന്‍ ശരിക്കും ഷൈന്‍ ചെയ്യും ..ചിറക്കല്‍ അങ്ങാടി മുതല്‍ അടിവാരം വരെയുള്ള എല്ലാ തെണ്ടിപിള്ളേരും അന്ന് ശരീഫ്കയുടെ ചുറ്റും കൂടും കൂടത്തില്‍ ഞങ്ങളും ...ശരീഫ്ക ഞങളെ അത്ഭുതപെടുത്താന്‍ പല പുതിയ കളിപ്പാട്ടങ്ങളും എടുത്ത് പുറത്ത് വെക്കും ..പിന്നെ ചില കളിപ്പാട്ടങ്ങള്‍ ചലിപ്പിച്ചു കാണിക്കും ..ഹയ്യ! എന്തൊരു രസം ..പന്തം കണ്ട പെരുച്ചാഴി സ്റ്റൈലില്‍ പിള്ളേര്‍ എല്ലാം വായും പൊളിച്ചു നില്കും ..കൈ വിട്ടാല്‍ ആകാശം മുട്ടെ പറക്കുന ഹൈട്രാജന്‍ ബലൂണ്‍ ..ഹോ ..അതില്‍ ഒരെണ്ണം കിട്ടിയാല്‍ ആകാശം മുട്ടെ  പറന്നു വിമാനം തൊടാം എന്ന് ഞാന്‍ പകല്‍ കിനാവ്  കാണും ..പല തരം തോക്കിന്ടെയും കാറുകളുടെയും ...മറ്റു കളിപ്പാട്ടങ്ങളുടെയും ശബ്ദം പൂര പറന്ബില്‍ നിറഞ്ഞു നില്കും ..ഇതിനു ഇടയ്ക്കു കളിപ്പാട്ടങ്ങള്‍ കിട്ടാതെ ആന ചിന്നം വിളിക്കും പോലെ അലറി വിളിക്കുന്ന ചില നരുന്ത് കുട്ടി പിശാശുക്കള്‍ ...ടോട്ടല് മൊത്തം ആകെ ബഹളം ...

പൂരത്തിന് പോയി വലതും വാങ്ങി കഴിക്കാനും പിന്നെ കളിക്കാനും വാപ്പുമ്മ വീടില്‍നിന്നും ഗാന്തിജിയുടെ ഫോട്ടോ വെച്ച കടലാസ്  തരും ..കയിലുള്ള ഗാന്ധിജിയുടെ കടലാസുമായി ഞങ്ങള്‍ ശരീഫ്കയുടെ ചുറ്റും കറങ്ങും ..എന്ത് വാങ്ങണം എന്ന് ഒരു പിടുത്തവും കിട്ടുനില്ല അത്രയ്ക്ക് കളികോപ്പുകള്‍ ..ഫുള്‍ കണ്‍ഫ്യൂഷന്‍ ..ഷെബി എന്ത് വാങ്ങുന്നോ അത് തന്നെ ഞാനും വാങ്ങും ...ഞാന്‍ എന്ത് വാങ്ങുന്നോ അത് തന്നെ ഷെബിയും വാങ്ങും ...ഒരു മുച്വല്‍ അണ്ടര്‍ സ്ടാന്റ്റ്...ശരീഫ്കടെ കയില്ലുള്ള എല്ലാ  കളിപ്പാട്ടങ്ങളും വാങ്ങണം എന്നാണ് ശരിക്കും ആഗ്രഹം ..പക്ഷെ പൈസ തികയില്ല ...

അപ്പൊ ആ ദുരാഗ്രഹം ഞങള്‍ ഹൈഡ്രജന്‍ ബലൂണ്‍ പോലെ കാറ്റില്‍ പറത്തി...അങ്ങിനെ ഉള്ളത് കൊണ്ട് ഓണം..വാങ്ങിച്ച കളിപ്പാടങ്ങള്‍ പിടിച്ചു ആ കരയുന്ന ചൊക്ലി പിള്ളേരുടെ മുന്നിലൂടെ ഞങള്‍ നടക്കും ..അവരുടെ കരച്ചിലിന്‍റെ വോളിയം കൂടും ..അങ്ങന്നെ ഒരു സിനിമ സ്റ്റൈലില്‍ ഞങ്ങള്‍ കടന്നു പോകും ..ഞങ്ങളുടെ കയിലുള്ള കളിപ്പാട്ടങ്ങള്‍ കാണുമ്പോള്‍ നിഹാറിനും മറ്റും ചോദിക്കും ..കളിയ്ക്കാന്‍ തരുംമോ ?...ഒന്ന് പോ ഡാ .എന്നും പറഞ്ഞു ഞങ്ങള്‍ സിനിമ സ്റ്റൈല്‍ നടത്തം തുടരും ...ഞങ്ങള്‍ ആരാ മക്കള് ...

പൂരം കഴിഞ്ഞു ..അതുപോലെ ഞങ്ങളുടെ കളിപ്പടങ്ങളുടെ കഥയും ...എന്തൊക്കെ ആയിരുന്നു ,..ചിറക്കല്‍ കത്തി ..ഹൈഡ്രജന്‍ ബോംബ്‌ ...അങ്ങിനെ കളിപ്പാട്ടങ്ങള്‍ ശവമായി ...ഇന്നി എന്ത് ചെയ്യും ..
കയ്യില്‍ അഞ്ചു നയാ പൈസ ഇല്ല ..എല്ലാം പൂരത്തിന് കഥന പൊട്ടും വേഗത്തില്‍ പൊട്ടി ...ഞാനും ഷെബിയും ഇല്ലാത്ത ബുദ്ധി വാടകയ്ക് എടുത്തു ആലോചന തുടങ്ങി ...ഒരു എത്തും പിടിയും കിട്ടുനില്ല ...ടയറു പോയ കാറും ക്യാപ്പ് ഇല്ലാത്ത തോക്കും കയ്യില്‍ ...ഇനി കളിപ്പാട്ടങ്ങള്‍ കിട്ടാന്‍ അടുത്ത പൂരം വരെ കാത്തിരിക്കണം ..യോ എനിക്ക് ആലോചിക്കാന്‍ കൂടി വയ്യ !...അങ്ങാടിയില്‍ പോയി വാങ്ങാം എന്ന് വെച്ചാല്‍ ..കളിപ്പാട്ടങ്ങല്കു എല്ലാം എവിടെയും ഇല്ലാത്ത വില ...
അങ്ങിനെ എന്തോ പോയ അണ്ണന്‍ മാരെ പോലെ ഞങ്ങള്‍ ഇരികുപോളാണ്...എന്‍റെ തല തിരിഞ്ഞ അനിയന്‍ അവിടെ ഒരു കാര്യം ഞങ്ങളോട് പറയണത് ...അതും അവന്‍റെ സോള്‍ ഗെടി ശിയാബുവാണ് അവനു ആ രഹസ്യം കൈ മാറിയത് ...ഇതുകെട്ടപോള്‍ എന്റെയും  ഷെബിയുടെയും മനസ്സില്‍ ആന പിണ്ഡം പോലെ ഒരു വലിയ ലഡ്ഡു പൊട്ടി :)..!! ~~ഇന്‍റെര്‍ മിഷന്‍ ~~

"പൂരം കഴിഞ്ഞു ബാകിയുള്ള  കളിപ്പാട്ടങ്ങള്‍ ശരീഫ്ക്ക വീട്ടില്‍ തന്നെ എടുത്ത് വച്ചിരിക്കുന്നു " ഇതായിരുന്നു ആ വലിയ രഹസ്യം ...പിന്നെയും ഇലത്ത ബുദ്ധി കടം വാങ്ങി ഞങ്ങള്‍ ആലോചന തുടങ്ങി..
പലരും പല ബുദ്ധി ..പക്ഷെ ഒന്നും നടപ്പില .അങ്ങിനെ അവസാനം എന്‍റെ തല തിരഞ്ഞ അനിയന്‍ ഒരു ബുദ്ധി നിര്‍ദേശിച്ചു ..അതൊരു മാറ്റ കച്ചവടമായിരുന്നു ...ഈ കൊടുക്കല്‍ വാങ്ങല്‍ ഇടപാട് ...അന്ന് ചിറക്കല്‍ എന്നെയും ഷെബിയെയും ഗോലി കളിയിലും തീ പെട്ടി പടം കളിയിലും വെല്ലാന്‍ ആണായി പിറന്നവര്‍ ആരുമില്ല ...എന്‍റെ അപാരമായ ഗോലി കളിയിലും പിന്നെ ഷെബിയുടെ ഇത്തിരി  ചതിയും പിന്നെ ഇത്തിരി വഞ്ചനയും ചേര്‍ത്ത തീ പെട്ടി പടം കളിയും അന്ന് ഞങളെ കുറെ കോടീശ്വരന്‍മാരാക്കി ...ഓരോ ദിവസവും ഗോലിയും പിന്നെ തീ പെട്ടി പടവും ഞങ്ങളില്‍ വന്നു കുന്നു കൂടി ,,വെക്കാന്‍ സ്ഥലം ഇല്ലാതെ ആയി ..ഈ സമ്പത്തില്‍ ഒരു നോട്ടമുണ്ടായിരുന്ന ..ശരീഫ്കടെ മകന്‍ ശിയാബു ,,ഞങ്ങളെ സഹായിച്ചു ...ഞങ്ങള്‍ ചാക്കിലാകി കൊടുത്ത ഗോലികും തീ പെട്ടി പടങ്ങല്കും പകരമായി അവന്‍ ഞങ്ങള്ക് കളിപ്പാട്ടങ്ങള്‍ തരാന്‍ കരാറായി..മുദ്ര പെപറില്‍ ഒപ്പിട്ടു ..ഞങ്ങളും ഹാപ്പി ,,,അവനും ഹാപ്പി ..ഈ മുഹുര്തം ആഗോഷിക്കാന്‍ ഞങ്ങള്‍ കുറച്ചു സിപപ്പും വാങ്ങി അവനു കൊടുത്തു ....
അങ്ങിനെ ആ ബിസിനസ്‌ മര്യാദക്ക് നടത്തി കൊണ്ട് വരുമ്പോള്‍ ...ഞങ്ങളുടെ ഈ ബിസിനെസ്സില്‍ അസൂയ കൊണ്ടും പിന്നെ ഞങ്ങളോടുള്ള ..വൈരാഗ്യം കൊണ്ടും ഏതോ ഒരു തെണ്ടി ...ഈ കാര്യം ശരീഫ്കാക് ഒറ്റി...ശരീഫ്ക്ക ഒന്നും അറിയാത്ത ഭാവത്തില്‍ ശിയാബുവിനെ വീടിലേക്ക്‌ വിളിപിച്ച്ചു ...ചിലപ്പോ ബിരിയാണി കൊടുത്താലോ എന്ന് പറഞ്ഞു ഒന്നും അറിയാതെ ശിയാബു ഗോലി കളി നിര്‍ത്തി ഓടിപോയ്യി ...
പിന്നെയന്നു ഞങ്ങള്‍ ആ ഒറ്റിയ കാര്യം അറിയുനത് ...അങ്ങിനെ ഞങ്ങളും അവന്ടെ വീട്ടിലേക് ഓടി ...ബിരിയാണി മോഹിച്ചല്ല ..അവനു കിട്ടുന്ന അടി കണ്ടു രസിക്കാന്‍ ....
അവനു കിട്ടിയ ഓരോ അടിയും പുറത്തു ഒളിച്ചു നിന്ന ഞങ്ങള്‍ കിറു കിര്‍ത്യമായി എന്ണ്ണി...ഇല്ല ഒന്നും മിസ്സയിട്ടില ...അത് അവന്ടെ നിലവിളി കേട്ടപോള്‍ മനസിലായി ...:)
അങ്ങിനെ ശിക്ഷയും കഴിഞ്ഞു ശിയാബു റിമാറ്റില്‍ പുറത്ത് ഇറങ്ങി ....കാഴ്ചയില്‍ കുഴാപ്പം ഒര്ന്നുമില്ല ....
പിറ്റേ ദിവസം അവന്‍ വീട്ടില്‍ വന്നു ...ഞങ്ങള്‍ ചോദിച്ചു ...ഡാ എന്താ ...ഇന്നലെ നിന്ടെ വീടില്‍നിന്നും ..ടോ..ടോ,,ടോ.. എന്ന് പടക്കം പൊട്ടുന ശബ്ദം കേട്ടത്? ...
അവന്‍ പറഞ്ഞു അത് ഇന്നലെ ഉപ്പ എനിക്ക് ഒരു പുതിയ ക്യാപ്പ് വച്ച് പൊട്ടിക്കുന്ന തോക്ക് കൊണ്ട് വന്നു തന്നു ...അത് ഞാന്‍ വെറുത പൊട്ടിച്ചു നോകിയതാ ...
അത് പറയുമ്പോള്‍ ഞാന്‍ ശരിക്കും അവനെ ഒന്ന് നോകി ഇടയ്ക്കു അവന്‍ അടികൊണ് കിടക്കുന്ന പാടുകളെ ഓമനിക്കും വിതം തടവുന്നു ....(ഉള്ളില്‍ എനിക്ക് ചിരി)

എന്നാലും ഞങ്ങള്ക് ഒരു സംശയം ....ഇനി അവന്‍ പറയുന്ന ആ ക്യാപ്പ് വച്ച് പൊട്ടിക്കുന്ന തോക്ക് ശരിക്കും ഉണ്ടോ? ...ഞങ്ങള്‍ അന്വേഷണം തുടര്‍ന്നു...ആ തോക്കിനും പിന്നെ ശിയബുനെ ഒറ്റിയ ആ തെണ്ടിക്കും വേണ്ടി ...ശിയാബുനെ ശരീഫ്ക പിടിച്ച പോലെ ഒരു ദിവസം ഞങ്ങള്‍ അവനെയും പിടിക്കും ...(ശുഭം)

Monday, August 6, 2012

ഞങ്ങളെ മദ്യപാനികളാകരുതെ ...!(ആക്കുമോ ? ..പ്ലീസ് ആക്കരുത് )


കഴിഞ്ഞ ഒരു അവധികാലം ...നാട്ടിലെ കോരി ചൊരിയുന്ന മഴയില്‍നിന്നും ദുബായിലെ കൊടും ചൂടിലേക്ക് പറക്കുന്ന ദിവസം ...എന്‍റെ കൂടെ എന്‍റെ ഓഫീസില്‍ ജോലി നോക്കുന്ന എന്നെ സ്വന്തം മകനെ പോലെ ശാസിക്കുകയും ഉപദേശിക്കുകയും ..എന്തിനു പറയുന്നു വേണ്ടി വന്നാല്‍ തല്ലുക പോലും ചെയ്യുന്ന കവിത ചേച്ചിയും ഉണ്ട് ..ഉമ്മയും മറ്റു സഹോദരന്മാര്കും ഒപ്പം ഞാന്‍ നെടുമ്പാശ്ശേരി വിമാന താവളത്തില്‍ എത്തി ..അല്‍പം താമസിച്  അമ്മയും അമ്മാവനുമായി കവിത ചേച്ചിയും എയര്‍ പോര്‍ട്ടില്‍ എത്തി ...


കുടുംബങ്ങളോട് യാത്ര പറഞ്ഞ് ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു..പിന്നെ ലഗേജുകള്‍ സ്കാന്‍ ചെയ്യുന്ന സ്ഥലത്ത് എത്തി ...അപ്പോഴാണ് വരുന്ന വഴി ദുബായ് എയര്‍പോര്‍ട്ടില്‍ വെച്ച് നടന്ന ഒരു കാര്യം എനിക്ക് 
ഓര്‍മ്മ വന്നത് ..ഞാന്‍ അത് കവിത ചേച്ചിയോട് പറഞ്ഞു..നാട്ടിലേക് പോകാന്‍ എല്ലാ ലോക മലയാളികളുടെ പോലെ തന്നെ ഞാനും ഓടി നടന്നു കുറെ സാധനങ്ങള്‍ വാങ്ങിച്ചു കൂടി ...ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ അവര്‍ പറഞ്ഞു ..തൂക്കം കുറച്ചു കൂടുതലാണ് എന്തെങ്കിലും സാധനം ഒഴിവാക്കണം ..ഓഹോ ..കുറച്ചു നീങ്ങി ഞാന്‍ പെട്ടി തുറന്നു കുറച്ചു സാധനങ്ങള്‍ എടുത്തു പുറത്തു വെച്ചു അപ്പോള്‍ ഉണ്ട് എന്‍റെ തൊട്ടു പിറകില്‍ രണ്ടു പേര്‍ ...ദുബായ് എയര്‍ പോര്‍ട്ടില്‍ പണി എടുക്കുന രണ്ടു മലയാളികള്‍ ...അവര്‍ എനിക്ക് ഒരു ബുദ്ധി പറഞ്ഞു തന്നു ...സാധനം കൂടുതല്‍ ഉണ്ടെങ്കില്‍ അവിടെ വെച്ചോ ..പണി കഴിഞ്ഞു പോകുമ്പോള്‍ ഞങ്ങള്‍ എടുത്തോളാം...ആശാന്മാരു കൊള്ളാലോ ...അപ്പൊ അതില്‍ ഒരാള്‍ പറഞ്ഞു ...ഇങ്ങനെ ആളുകള്‍ കൂടുതല്‍ സാധനം കൊണ്ട് വരുന്നത് കൊണ്ട് നാട്ടില്‍ പോകുമ്പോള്‍ ഞങ്ങള്‍ ഒന്നും വാങ്ങാറില്ല ...കഥ കേട്ടപോള്‍  കവിത ചേച്ചി ചിരി തുടങ്ങി ....

ബോര്‍ഡിംഗ് പാസും കിട്ടി ഞങ്ങള്‍ വിമാനത്തില്‍ കയറാനുള്ള  ഗയ്റ്റിന്റെ അടുത്ത് ഇരിപ്പ് തുടങ്ങി ..ഞാന്‍ എമിരേറ്റ്സ് വിമാനത്തിന്‍റെ തലയിടിപ്പും നോക്കി ഇരിന്നു ...കുറച്ചു സമയത്തിന് ശേഷം വിമാനത്തില്‍ കയറാനുള്ള നിര്‍ദേശം കിട്ടി ...ഞങ്ങള്‍ അകത്തു കയറി ...എന്‍റെ സീറ്റ്‌ നടുവിലായിരുന്നു ..എന്‍റെ തൊട്ടു വലതു സീറ്റില്‍ കവിത ചേച്ചി ...അപ്പുറത്തെ സീറ്റില്‍ ആരും വന്നിട്ടില ...കുറച്ചു കഴിഞ്ഞു ഞാന്‍ എന്‍റെ തൊട്ടു അടുത്ത സീറ്റില്‍ വന്നിരുന്ന ആളെ ഞാന്‍ ശ്രദ്ധിച്ചു...എന്റമ്മോ ..."തട്ടതിന്‍ മറയത്ത് സിനിമയില്‍ " ഉള്ള പോലൊരു പെണ്‍കുട്ടി ...മനസ്സില്‍ ലഡ്ഡു പൊട്ടാന്‍ ഇതില്‍ കൂടുതല്‍ ഇനി എന്ത് വേണം ...ഞാന്‍ കവിത ചേച്ചിയെ നോക്കി ...ചേച്ചി ചോദിച്ചു ..എന്താ ടാ ഒരു കള്ള ചിരി ..അപ്പോളാണ് ചേച്ചിയും അവളെ കണ്ടത് ..ചേച്ചി ചോദിച്ചു എങ്ങിനെ ഉണ്ടെടാ...ഞാന്‍ : കൊള്ളാം..കൊള്ളാം ...

വിമാനത്തില്‍ പാസഞ്ഞെര്‍ സേഫ്റ്റി വീടിഒസ് കാണിച്ചു തുടങ്ങി ..."വെല്‍ക്കം ടു ഓണ്‍ ബോര്‍ഡ്" ...പ്ലീസ്‌ പേ അറ്റെന്‍ഷന്‍ എന്നോകെ പറഞ്ഞിട്ടും..ആര്‍കും ഒരു കുലുക്കവുമില്ല ..എന്‍റെ ഫുള്‍ അറ്റെന്‍ഷന്‍ ആ പെണ്‍കുട്ടിയിലും ...ദുബായില്‍ പടികുകയയിരിക്കും ..എന്‍റെ മനസ്സില്‍ നൂറു നൂറു സംശങ്ങള്‍ ...
കുറച്ചു സമയത്തിന് ശേഷം ഒരു എയര്‍ ഹോസ്റ്റെസ് വന്നു ആ പെണ്‍കുട്ടിയോട് പറഞ്ഞു ...എക്സ് കുസ് മി മേടം..."ദിസ്‌ ഈസ്‌ നോട് യുവര്‍ സീറ്റ്‌"..ആ എയര്‍ ഹോസ്റ്ടസിന്റെ തന്ധക്ക് വിളിക്കാന്‍ എനിക്ക് തോന്നി ...ഞാന്‍ ക്ഷമിച്ചു സഹിച്ചു ...കവിത ചേച്ചിയെ നോക്കി ..എന്നെ നോക്കി ഒരു ദയയുമിലാതെ ചിരിക്കുന്നു ....
 ~~ഇന്‍റെര്‍ മിഷന്‍ ~~

ആ പെണ്‍കുട്ടിക്ക് സീറ്റ്‌ കാണിക്കാന്‍ പോയ ആ എയര്‍ ഹോസ്റ്റെസ് അതാ മറ്റാരോമായി അവിടേക്ക് വന്നു ..."സര്‍ ദിസ്‌ ഈസ്‌ യുവര്‍ സീറ്റ്‌ "..ആ മാനന്യേ എന്നെ നോകി ചിരിച്ചു ...എനിക്ക് ചിരി വന്നില ....എന്‍റെ അടുത്ത സീറ്റില്‍ ഇരുന്നു ...

വിമാനം പറന്ന് ഉയര്‍ന്നു കൂട്ടത്തില്‍ ഞങ്ങളും ..അല്‍പം സമയം കഴിഞ്ഞു തീറ്റ സാധനങ്ങളുമായി എയര്‍ ഹോസ്റ്റെസ് ഞങ്ങളുടെ അടുത്ത് വന്നു ...ഞങ്ങള്‍ തീറ്റ തുടങ്ങി ...അല്‍പം കൂടി സമയം കഴിഞ്ഞപ്പോള്‍ ..പിന്നെയും വന്നു .."വുഡ് യു ലൈക്ക് ടു ഡ്രിങ്ക് സോമ്തിംഗ്' ...ഞാന്‍ ലൈക്കടിച്ചു ..ഒരു ഓറഞ്ച് ജൂസ്....അപ്പോള്‍ അതാ എന്‍റെ അപ്പുറത്ത് ഇരിക്കുന മാന്യന്‍ ബിയറും മറ്റും ലൈക്കടിക്കുന്നു ...ഹും ..ഞാന്‍ ഒന്ന് കൂടി നോക്കി പുള്ളികാരന്‍ കുപ്പി പൊട്ടിച്ചു ഗ്ലാസില്‍ ഒഴിച്ചു വച്ച് അടിക്കുന്നു ...

കുറച്ചു കഴിഞ്ഞു പുള്ളികാരന്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി ...അനിയാ ഇവിടുന്ന? ...ത്രിശൂര്‍ ..ഞാനും അതെ ...ഓഹോ...അനിയാ നിനക്ക് അറിയുമോ ഞാന്‍ ഇങ്ങനെ കുടിക്കുന്ന ആളൊന്നുമല്ല ...ഹും ..അത് കുടി കണ്ടപ്പോള്‍ തോന്നി ..അല്ല അനിയാ ...എന്‍റെ വിഷമം കൊണ്ടാ ഞാന്‍ കുടികുന്നത് ..എന്‍റെ കല്യാണം കഴിഞ്ഞിട്ടു ഒരു കൊല്ലം ആയി ..ഞാന്‍ സ്നേഹിച്ചിരുന്ന പെണ്ണിനെ ഒഴിവാക്കി ...വീടുകാരുടെ ഇഷ്ട്ടതിനു ഒരു കാശുകാരി പെണ്ണിനെ കല്യാണം കഴിച്ചു ...പക്ഷെ ഇപ്പോള്‍ എന്‍റെ ഉമ്മാക്ക് അവളെ തീരെ ഇഷ്ട്ടമല്ല ...എന്നും തല്ലു ...ഒടുവില്‍ അവള്‍ അവളുടെ വീട്ടില്‍ പോയി ...ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞാന്‍ അവളുടെ അടുത്തേക്ക് പോയി ...അതിന്നു ദേഷ്യം വന്നു എന്‍റെ ഉമ്മ എന്‍റെ പാസ്പോര്‍ട്ട്‌ എടുത്ത് കീറി ...പിന്നെ പുതിയത് എടുക്കാന്‍ ഞാന്‍ തന്നെ കാശു ചിലവാക്കി ...ഇപ്പൊ അവളെ  ഒഴിവാകണം എന്ന് ഉമ്മാക് ഒരു നിര്‍ബന്ദം ..ഞങ്ങള്‍ക്ക് ആണെങ്കില്‍ പിരിയാനും വയ്യ ...ഈ വിഷമം ഒക്കെ വന്നപോ ഞാന്‍ കുടിക്കാനും തുടങ്ങി ...എന്നാലും ഇക്ക നമ്മള്‍ ഇസ്ലാം മത വിശ്വസിക്കള്‍ ഇങ്ങനെ കുടിക്കാന്‍ പാടുണ്ടോ ..? ..അത്  ഹറാം അല്ലെ ? ..അപ്പൊ സിനിമ കാണനുനതോ ...അത് ഹറാം അല്ലെ ?....ഇല്ല ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല ...
ആള് കുടിക്കാന്‍ വീണ്ടും ഓര്‍ഡര്‍ ചെയ്തു ...എന്റമ്മോ ...ഇവനെ പറ്റിയാകുമോ ആരോ പറഞ്ഞത് .."ഒസിക് കിട്ടയാല്‍ ആസിഡും കഴിക്കും എന്ന് "...സാധനം വീണ്ടും എത്തി ,,ആള് അത് പൊട്ടിച്ചു  
ഗ്ലാസില്‍ ഒഴിച്ചു ..
.എന്‍റെ പൊന്ന് പെങ്ങന്മാരെ ഉമ്മമാരെ ...വീടിലെ നിസാര വഴക്കുകള്‍ കൊണ്ട് ..കുടിയന്മാരാവുനത് ...നിങ്ങളുടെ മക്കളും ..ഭര്‍ത്താക്കന്മാരുമല്ലേ ?...

Sunday, August 5, 2012

ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ !(ഒരു പേടിതൂറി വക്കീല്)


എന്‍റെ റൂമിലുള്ള റഫീക്കയുടെ കൂടെയാണ് ത്രിശൂര്‍ കാരനായ ലിയാസ് എന്ന ആളെ കാന്നുനതും പരിചയ പെടുന്നതും ...കുറ്റകൃത്യങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വായില്‍ വിരല്‍ വെച്ചാല്‍ പോലും കടികാത്ത മനുഷ്യ ജന്മങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ തിരിച്ചരിയ്നത് ലിയാസ്ഇക്കാനെ കണ്ടപ്പോളാണ് ...ഇത്രക്കും പാവതാനായ ഈ വിദ്വാന്‍ പിന്നെ എങ്ങിനെ ഒരു വക്കീലായി ..? ഞാന്‍ ചോദിക്കും ....ലിയാസ്ഇക്ക ...ഈ വക്കീല്‍ എന്നോകെ പറയുമ്പോള്‍ കുറച്ചു ധൈര്യം ഒക്കെ വേണ്ടേ ,,മിനിമം ഒരു കൊലയാളി മുന്നില്‍ വന്നു നിന്നാല്‍ മുട്ട് വിറകാതെ നില്‍കാനുള്ള ധൈര്യം എങ്കില്ലും ...ലിയാസ്ക്ക നിറുത്താതെ ചിരിക്കും ..

ഇങ്ങളെ സ്വഭാവം വെച്ച് നോകിയാല്‍ " കൊലപാതകി" എന്ന് കേള്കുമ്പോ തന്നെ ബോധം പോവും ....പിന്നെ ഇങ്ങള്‍ എന്നിനെ ഒരു വക്കീലായി ...ഒന്നുമിലെകില്‍ ഇങ്ങള്‍ നന്നായി നുണ പറയുന്ന ആളായിരിക്കണം അല്ലെങ്കില്‍ ഈ ഇന്ത്യന്‍ പീനല്‍ കോഡുകള്‍ എല്ലാം ഇങ്ങള്‍ അരച്ച് കഷായം വെച്ച് കുടിച്ച ആളാവും....

റൂമില്‍ വന്നത് മുതല്‍ ഒരു റഡാര്‍ പോലെ ഞാന്‍ ലിയാസ്സ്ക്കനെ നിരീക്ഷിക്കാന്‍ തുടങ്ങി ...റൂമില്‍ ഞാന്‍ മാത്രണു ആളോട് വലതും സംസാരിക്കാറ്....നാട്ടില്‍ നിന്നും വന്നിടു അധികം ദിവസം ആയിട്ടില ...ദുബൈയില്‍ ആദ്യമായിട്ടാണ് ...അതും നാട്ടില്‍ കുറെ നിന്നതിനു ശേഷം ..അതിന്റെ വിഷമവും പിന്നെ സ്വന്തം ഭാര്യയെയും ജീവന് തുല്യം സ്നേഹിക്കുന്ന മകളെയും വിട്ടു നില്കുനതിന്റെ സങ്കടം വേറെ ...ചിലപ്പോള്‍ ഞാന്‍ ആശ്വസിപ്പികും ....


പക്ഷെ ഒരു രക്ഷയുമില്ല ,ആള് ഫുള്‍ സെന്റി ...ഇത് എന്തൊരു നാട് ,,ഭയങ്കര ചൂടും പിന്നെ തിരക്ക് കൂടിയ കുറെ ആളുകളും ,,,എപ്പോഴും തിരക്ക് തന്നെ തിരക്ക് ,,,അതിനൊക്കെ നമ്മുടെ നാട് ,,ഹോ ..ആ പച്ച പുല്‍പാടങ്ങളും പുഴയും കുന്നും മലയും ,,പൂരവും ..ഹോ ...എന്നാലും ഇതിനെക്കാള്‍ എനിക്ക് സങ്കടം എന്‍റെ പൊന്നുമോളെ കാണാന്‍ ഇനി ഞാന്‍ എത്ര കാത്തിരിക്കണം ..സമാധാനതിന്ടെ സ്വരത്തില്‍ ഞാന്‍ പറയും ,,,ഇങ്ങളെ പോലെ തന്നെയാണ് മറ്റു പലരും ഇവിടെ ജീവികുനത് ...പലതും സഹിച്ചും ഇഷ്ട്ടപെട്ടവരെ വിട്ടു പിരിഞ്ഞും ...അങ്ങിനെ എത്രയോ ആളുകള്‍ ....എന്തിനു പറയുന്നു നമ്മുടെ ആളുകള്‍ ദിവസം തോറും ആഗോഷിക്കുന ഹര്‍ത്താലും ബന്ദും നഷ്ട്ടപെടുതിയല്ലേ നമ്മള്‍ ഇവിടെ ജീവികുന്നത് ...(ചിരി)


ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു ...എന്നില്‍ ഒരു സംശയം ഉയന്നു വന്നു ,,,ലിയാസ്സ്ക്ക നാട്ടില്‍ വക്കീല്‍ ആയിരുന്ന ഇങ്ങള്‍ എന്തിന്നു ഈ ദുബൈയില്‍ എത്തി അതും ഒട്ടും പരിചയമില്ലാത്ത ഒരു പണിയെടുത്തു അറബിയുടെ അന്ധറില്‍ കഴിയണം?....ഓഹോ അത് ഒരു വലിയ കഥയാണ് ....ഞാന്‍ : വേണ്ട അതികം വലികണ്ട...ഒന്ന് ചുരുക്കി പറഞ്ഞാല്‍ മതി ....


ലിയ്യാസ്സ്ക്ക കഥ പറഞ്ഞു തന്നു ...മൂപ്പര് പഠിത്തം എല്ലാം കഴിഞ്ഞു ബോംബെയില്‍ പണിയുന്നുമില്ലാതെ ..കണ്ണീ കണ്ട കൊതുവിനെയും ഈച്ചയേയും ആട്ടിയും കൊന്നും നോരെം കളയുന്ന സമയം ....ഭൂട്ടാന്‍ ലോട്ടറി അടിച്ച പോലെ ഒരു കേസ് കിട്ടി ...."അടിച്ചു മോനെ"!! (നമ്മുടെ കിലുക്കത്തില്‍ ഇന്നസന്‍റ് സ്റ്റൈല്‍ ) ..

~~ഇന്‍റെര്‍ മിഷന്‍ ~~

കേസ് കൊല കേസാണ് ,,,ലിയാസ്സ്ക്ക രണ്ടും കല്പിച്ചു കേസ് ഏറ്റെടുത്തു ...പ്രതിയെ പുറത്തു കൊണ്ട് വരാന്‍ ലിയാസ്സ്ക്ക പണി പതിനെട്ടും പയറ്റി ...എന്തിനു പറയുന്നു കോടതിയില്ലേ പല ഗര്‍ജിക്കുന സിംഹങ്ങളുമായി മായി വരെ മുട്ടി ...പക്ഷെ പണി എന്നത്തെ പോലെ തന്നെ പാളി ...കോടതി പ്രതിയെ ജീവപര്യന്തം ശിക്ഷിക്കാന്‍ വിധിയായി....ലിയാസ്സ്ക്ക വിട്ടില്ല ...ഏത് സുപ്രീം കോടതി വരെ പോയ്യാലും പ്രതിയെ പുറത്ത് ഇറക്കും എന്ന് പറഞ്ഞു ....ഇതിനു ഇടയ്ക്കു പ്രതിയുടെ ആളുകളെ കണ്ടു ലിയാസ്സ്ക്ക കുറച്ചു പണം ചോദിച്ചു ....അവര്‍ ലിയസ്സ്ക്കാടെ തന്ധക്ക് വിളിച്ചില്ല എന്ന് മാത്രം ...


കേസ് റീ ഓപ്പണ്‍ ചെയ്തു....തനിക്ക് പൈസ ഒന്നും കിട്ടില എന്ന് തോനിയ്യ ലിയാസ്സ്ക്ക രാഷ്ട്രീയക്കാരെ വെല്ലുന്ന തരത്തില്‍ കാലുമാറി ....പ്രതിയുടെ ജീവപര്യന്തം പ്രമോഷന്‍ കിട്ടി തൂക്കു കയറായി....പ്രതിയുടെ ആളുകള്‍ ലിയ്യാസ്സ്കനെയും തൂക്കാന്‍ തിരുമാനിച്ചു ....ലിയാസ്സ്ക്ക ഒട്ടും സമയം കളഞ്ഞില്ല ...നേരെ കാലിഫോര്നിയക്ക്‌ ഉരു കൊണ്ട് പോക്കുന്ന ഒരു വിമാനം വഴി ദുബായ് എയര്‍പോര്‍ട്ടില്‍ എത്തി .....

വര്‍ഷങ്ങള്‍ കടന്നു പോയി ....എന്നെ കാണുമ്പോള്‍ ലിയാസ്സ്ക പറയും " ഇന്നി നാട്ടില്‍ പോയ്യാല്‍ ഞാന്‍ തിരിച്ചു വരില്ല ...അപ്പൊ ഇങ്ങളെ മറ്റേ പാര്‍ട്ടി തട്ടികളയില്ലേ ലിയാസ്സ്ക്ക ?....ഏയ്‌ അവര്‍ അതൊക്കെ മറന്നിട്ടുണ്ടാവും ....അങ്ങിനെ ഇനി ഒരിക്കലും ദുബായ് കടപ്പുറം വഴി വരില്ല എന്ന ഗമയില്‍ ലിയാസ്സ്ക്ക ഞങ്ങള്‍ക്ക് ഒരു ഗംഭീര പാര്‍ട്ടിയും തന്നു സ്ഥലം വിട്ടു !....

നാളുകള്‍ കുറച്ചു കഴിഞ്ഞു ,,,,ലിയ്യസ്സ്ക്കാടെ ഒരു വിവരവുമില്ല ....പിന്നീടാന്നു റഫീക്ക വഴി ഞാന്‍ അറിഞ്ഞത് "നമ്മുടെ ലിയാസ്സ്ക്ക തിരുച്ചു വന്നിരിക്കുന്നു" (സുരേഷ്ഗോപി സ്റ്റൈല്‍ : താ പോയ്യി തേ വന്നു ) ...

ചിലപ്പോള്‍ ഞങളെ ഫേസ് ചെയ്യാനുള്ള ചമ്മല് കൊണ്ടാവാം ലിയാസ്സ്ക ഞങളുടെ റൂമിലേക്ക്‌ വന്നില്ല ....


യാത്രിസ്ചികമായി ഒരു ദിവസം ലിയാസ്സ്ക്കനെ ഞാന്‍ കണ്ടുമുട്ടി ....ലിയാസ്സ്ക്ക ഇങ്ങള്‍ പിന്നേം വന്നോ "? ....ഒരു ചമ്മലോടെ പറഞ്ഞു ...ഏയ്‌ ,,,ഞാന്‍ എന്തായാലും  അടുത്ത കൊല്ലം പോവും ...
ലിയാസ്സ്ക്ക ഇനി ഇങ്ങളെ അറബികള്‍ ചാട്ടവാര്‍ കൊണ്ട് അടിച്ചു  ഇവിടെ നിന്ന് നാട് കടത്തിയാല്‍ പോലും ഇങ്ങള്‍ പോവില്ല (ഞാന്‍ മനസ്സില്‍ പറഞ്ഞു )....

Saturday, August 4, 2012

ആയായി ഫാന്‍സ്‌ !



എന്‍റെ ചെറുപത്തില്‍ എനിക്ക് ആരാധന തോന്നിയിട്ടുള അപൂര്‍വ്വം ചിലരില്‍ ഒരാളാണ് "ആയായി"...ആള് എന്‍റെ വാപ്പയുടെ സ്വന്തം അനിയനാണ് ....ഞങളുടെ വീടിലെ എല്ലാ കുട്ടികളും ആയായി എന്ന് വിളിക്കും ...

കാഴ്ചയില്‍ അധിക്കം സൈസ് ഇല്ലെങ്കിലും ആളുടെ സാഹസിക പ്രേഗടനങ്ങള്‍ക്ക്  മുന്നില്‍ ആരും ആളുടെ ഒരു ഫാന്‍ ആയി മാറും ..ഈ സകല കലാ വല്ലബന്‍ എന്നോകെ പറയുനത് ആയയിനെ ഒക്കെ  പറ്റിയാകും എന്ന്‍ എനിക്ക്  തോന്നിയിട്ടുണ്ട് ...ഈ കഴിവുകള്‍ കൊണ്ട് തന്നെയാകും എന്നെ പോലെ എന്റെ തറവാട്ടില്‍ ഉണ്ടായിരുന്ന മറ്റു കുട്ടികളെയും ...എന്തിനു പറയുന്നു നാട്ടിലുള്ള യുവാക്കളെയും ഒരു ആയായി ഫാന്സാകി  എന്നതാണ് സത്യം ..

.ബ്രയ്ക്ക് ഡാന്‍സ് കളികുനത് കൊണ്ട്  ബ്രയ്ക് നൌഷാദ് എന്നും ..കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ്‌ ആയത് കൊണ്ട്  കരാട്ടെ നൌഷാദ് എന്നും ,,പല പേരുകളും ആയായിക് ഉണ്ടായിരുന്നു ...ചിറക്കല്‍ അങ്ങാടിയില്‍ പോയി ബ്രയ്ക് നൌഷാതിന്ടെ വീടിലെ കുട്ടിയാ എന്ന് പറഞ്ഞാല്‍ ആരും തന്നെ അറിയാത്തവര്‍ ഉണ്ടായിരുന്നില ....

പഠിക്കുന്ന കാലത്തും മറ്റും കണക്കിലും മറ്റു പല വിഷയങ്ങളിലും ഫുള്‍ മാര്‍ക്ക്‌ വാങ്ങി വരുന്ന ആയായിയെ കുറിച് ഇന്നും ഒരു വെടുവീര്പോടെ ഉമ്മ ഞങ്ങളോട് പറയും .."എന്ത്  നന്നായി പഠിച്ചിരുന്ന കുട്ടിയായിരുന്നു നൌഷാദ് " എന്തോവോ അവന്‍ ഇങ്ങനെ ആയതു ? ആ പറച്ചില്‍ കേള്‍കുമ്പോള്‍ ആയയിയുടെ കഴിവുകളെ കുറിച് ഒര്കുമ്പോള്‍ അത് ശരിയാണ് എന്ന് എന്നികും തോന്നും ....

പണ്ട് ചിറക്കല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഉത്സവത്തിന്നു ആയയിയുടെ ബ്രയ്ക് ഡാന്‍സ് കാണാന്‍ ഞാനും പോയിട്ടുണ്ട് ...ആന്നു അവിടെ കൂടിയ ജന കൂട്ടത്തെ ഞാന്‍ ഇന്നും ഓര്‍കുന്നു ...വീട്ടില്‍ ആയായിക്ക് സ്വന്തമായി ഒരു മുറിയുണ്ട് ..മുറിയുടെ ഒരു ചുമരില്‍ കലാപരമായി ലോകത്ത് പ്രേഷസ്തമയവരുടെ അനേകം ചിത്രങ്ങള്‍ കാണാം ...അതില്‍ കൂടുതലും മരിച്ചുപോയ പോപ്‌ ഗായകന്‍ മൈക്കല്‍ ജാക്സന്‍ ...ബ്രൂസ് ലീ എന്നിവരായിരുന്നു ....മൈക്കല്‍ ജാക്സന്‍ അന്ന് ചെയ്തിരുന്ന പല ഡാന്‍സ് സ്റെപ്സ്‌ ആയായി വളരെ മനോഹരമായി കാണിക്കും ....

റൂമില്‍ ഉള്ള പ്രശസ്തരുടെ ഫോടോകിടയില്‍ ഒരു നാള്‍ ആയായിയുടെ ഫോട്ടോ വരും എന്ന്‍ എനിക്ക് ഉറപ്പായിരുന്നു ...
മാര്‍ഷ്യല്‍ ആര്‍ട്സില്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ കിട്ടിയിടുല്ലതിനാല്‍ പണ്ട് വീടിന്റെ ടെറസിനു മുഗളില്‍ കരാട്ടെ ക്ളാസ്  നടത്തുമായിരുന്നു ...കുറെ കുട്ടികള്‍ അന്ന് വീട്ടില്‍ കരാട്ടെ പഠിക്കാന്‍ വരും ...അവരില്‍ ചിലര്‍ക്ക് പഠനത്തിനു ഇടയില്‍ പരിക്ക് പറ്റി..അവിടെ നിന്നും ആശുപത്രിക്ക് കൊണ്ടുപോക്കും ...അതില്‍ പിന്നെ അയാളെ വീടിന്റെ പരിസരത്ത് മഷി ഇട്ടു നോക്കിയ്യാല്‍ പോലും  കാണില്ല ...ചിലപ്പോള്‍ നമ്മുടെ സിനിമകളിലെ ബ്രൂസ് ലിയെ അനുസ്മരിപ്പികുമാര് ...ആയായി വീടിന്റെ ടെറസില്‍ നിന്നും താഴേക്ക് ചാടുനത് കാണാം ...."എന്റ്റമോ" !!!ഞാന്‍ വായയും പൊളിച്ചു നോകി നില്‍ക്കും ...

എന്ടെ വാപ്പയുടെ വാപ്പ ഖത്തറില്‍ നിന്നും കൊണ്ട് വരുന്ന എലെക് ട്രോണിക്സ് ഉപകരണങ്ങള്‍ വല്ലതും കേടുവന്നാല്‍ ..അത് രാവും പകലും ഇല്ലാതെ ഇരുന്നു തിരിപിടിച്ചു ശരിയാകുന്ന ആയായിയെ എനിക്ക് ഇന്നും ഓര്‍കുന്നു ....ചില ദിവസങ്ങളില്‍ ആളു പല പല പ്രേച്ചന്ന വേഷങ്ങളില്‍ വരും ...കൊമ്പന്‍ മീശയും അരയില്‍ ഒരു കത്തിയും വെച്ച് സിനിമകളെ വില്ലന്‍ ..അങ്ങിനെ എന്തെല്ലാം വേഷങ്ങള്‍ .....


പിന്നെ ആയായി വലിയ ഒരു സാഹസികന്‍ കൂടി ആയിരുന്നു ...ചീറി പാഞ്ഞു വരുന്ന ഏതങ്കിലും ബൈകിന്റെ ശബ്ദം അകലെ നിന് കേട്ടാല്‍ ഞാന്‍ പറയും ഉമ്മ ആയായി വരുന്നു...ബൈക്ക് റൈസിംഗ് അത്രക്കും ഹരമായിരുന്നു ആയായിക്ക് ...പല മത്സരങ്ങളിലും മത്സരിച്ചു കിട്ടിയ ട്രോഫികള്‍ ഇന്നും ചിറക്കലെ തറവാട്ടില്‍ കാണാം ....ബൈക്ക് റൈസില്‍ കേരളത്തെ പ്രേതിനിതാനം ചെയ്യുന്ന ജിനന്‍ ആയായിയ്ടെ കൂട്ടുകാരനായിരുന്നു ...ജിനനെ ആയായിയുടെ കൂടെ പലപോഴും ഞാന്‍ കണ്ടിട്ടുണ്ട് ...

അങ്ങിനെ ആയായിയെ കുറിച് ഒര്കുമ്പോള്‍ ഇന്നും കവ്തുകമാണ് ...ഇത്ര അതികം കഴിവുകള്‍ ഉണ്ടായിട്ടും ആയായി എന്തുകൊണ്ട് സൗദി അറേബ്യയിലെ ഏതോ ഒരു നഗരത്തില്‍ തന്ടെ കഴിവുകളില്‍ ഒന്നും പെടാത്ത പണിയെടുക്കുന്നത് ..എന്ത് കൊണ്ട്  പ്രേശാസ്തനയില്ല ..എനിക്ക് ഒരു പിടുത്തവും കിട്ടാത്ത കാര്യം ...ഒരു പക്ഷെ ചില ചീത്ത കൂടുകെട്ടുകളുടെ സ്വതീനം മൂലമാവാം...ചിലപ്പോള്‍ ചില കൂട്ടുകെട്ടുകലനല്ലോ നമ്മെ നന്മയിലേക്കും തിന്മയിലേക്കും നയിക്കുനത്. ..ചില കൂടുകെട്ടുകലാണല്ലോ നമ്മുടെ കഴിവുകളെ ഉയര്തുനതും ...താഴ്തുനതും ...



Thursday, August 2, 2012

സിദ്ധാര്‍ത്ഥന്‍ മാഷ് ( എന്‍റെ പ്രിയപ്പെട്ട അധ്യാപകന്‍)


സിദ്ധാര്‍ത്ഥന്‍ മാഷ് ...അതെ എന്നെ പടിപിച്ച അധ്യാപകരില്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ട്ടപെട്ട അധ്യാപകന്‍

പഴുവില്‍ സ്കൂളിലെ മൂനാം ക്ലാസും ഗുസ്തിയും കഴിഞ്ഞു ...ഞാന്‍ എന്‍റെ ഉമ്മയുടെ നാടായ പാടൂരിലെക്ക് സ്ഥലം മാറ്റം കിട്ടിയ കാലം ...പാടൂരിലെ വാണിവിലാസം  യു പി സ്കൂളില്‍ എനിക്ക് നാലാം ക്ലാസ്സില്‍ അഡ്മിഷന്‍ ലഭിച്ചു ....

ആദ്യ ദിവസം ഞാന്‍ ക്ലാസ്സില്‍ എത്തി ...ഒറ്റ നോട്ടത്തില്‍ തന്നെ എന്നെ പടിപിക്കാന്‍ പോകുന്ന മാഷിന്റെ സ്വഭാവവും എന്നിക് പിടികിട്ടി ....കുട്ടികളെക്കാള്‍ മടിയനായ ഒരു മാഷ്‌ ....മിക്കവാറും ദിവസം മാഷ് അവധി ആയിരിക്കും ...

മാഷ്‌ വരുന്ന ദിവസങ്ങള്‍ മിക്കവാറും ഞങളെ പുറത്ത് കളിയ്ക്കാന്‍ കൊണ്ടുപോകും ....മാഷേ ഈ പിരീട് കളിയല്ലേ ? എന്ന് ഒന്ന് ചോദിക്കേണ്ട താമസം ...മാഷ് പറയും എന്നാ നടക്കു .....കുട്ടികള്‍ എല്ലാവര്ക്കും പിന്നെ   സന്തോഷം കൊണ്ട് തുള്ളിച്ചാടും .....ഞങ്ങളെ കളിയ്ക്കാന്‍ വിട്ടിട് മാഷ്‌ ചില മൂളിപാട്ടുകളുമായി ..മാവിന്‍ ചുവട്ടില്‍ ഉലാതുനത് കാണാം .....എന്ടോക്കെയോ ചിന്തിച്ചു പാട്ടും പാടി ..മാഷ് അങിനെ നടക്കും ....പാതിരാക്ക്‌ അഴിച്ചുവിട്ട കോഴിയെ പോലെ ....നടത്തം തന്നെ നടത്തം ....

ചില ദിവസങ്ങളില്‍ മാഷ്ക്ക് കുട്ടികളെ പടിപിക്കാനുള്ള ബോധം വരും ...അയ്യോ ,..ആ ദിവസം കളിയുമില്ല ...
അന്ന് കേട്ടെഴുത്ത് എടുക്കും ...മാഷ്ക്ക് ഓര്‍മ്മ കുറവ് ഉള്ളതിനാല്‍ ...കേട്ടെഴുത്ത് എടുത്ത വാക്കുകള്‍ മാഷ് ..ബോര്‍ഡില്‍ എഴുതിവേക്കും ....എന്നിട്ട് ഞങ്ങളോട് തിരിഞ്ഞുനിന് എഴുതാന്‍ പറയും ....പിന്നെ മാഷ് പുറത്ത് പോകും ...ആ തക്കത്തിന് എല്ലാവരും ബോര്‍ഡില്‍ ഉള്ളത് പകര്തിവേക്കും ....

എല്ലാവര്ക്കും ഫുള്‍ മാര്‍ക്ക്‌ ..മാഷ് തന്ടെ കുട്ടികളെ കുറിച്ച് മറ്റുള ടീച്ചര്‍ മാരോട് പറഞ്ഞ് അഭിമാനം കൊള്ളും ...ചില സമയത്ത് മാഷ് പുറത്ത് തട്ടി ഞങളെ അനുമോദിക്കും ...നന്നായിടുണ്ട് ...

ചില ദിവസങ്ങളില്‍ നല്ല നല്ല കവിതകള്‍ പാടിതരും .....ചെറുപ്പത്തില്‍ മാഷ്ക്ക് ഉണ്ടായാ ചില അനുഭവങ്ങളും പങ്കുവെക്കും ....

എന്തൊക്കെ കുരുതകേട്‌ കാണിച്ചാലും പ്രശ്നമില്ല പക്ഷെ നുണ പറഞ്ഞാല്‍ മാഷ് പൊറുക്കില ..കിട്ടും നല്ല ചൂരല്‍ കഷായം ....

ഒരു ദിവസം ആ വാര്‍ത്ത‍ കേട്ട് ഞാന്‍ വളരെ അധികം വേദനിച്ചു...."സിദ്ധാര്‍ത്ഥന്‍ മാഷ് ആത്മഹത്യ ചെയ്തു "

ഇന്നും ഒരു ചോദ്യ ചിന്ന്മായി മാഷ് എന്‍റെ മനസ്സില്‍ ഉണ്ട് .മാഷെ  എന്തിന്നു ഞങളെ വിട്ടുപിരിഞ്ഞു ?......അതുകൊണ്ടല്ലേ മാഷിന്ടെ മരണ ശേഷം വന്ന ബ്രിഷ്ട്ടോ മാഷ് ഞങളെ പോത്തിനെ തല്ലുനത് പോലെ ഞങളെ തല്ലുനത് ....


Wednesday, August 1, 2012

ആശാനെ നമോ വാഗം ...


ഒരു അബ്ദം ഏത് ആശാനും പറ്റും ...കേട്ടിരിക്കും അടി തെറ്റിയാല്‍ ആശാനും വീഴും എന്ന് ..ഇന്നലെ രാത്രിയാണ് സംഭവം ..സമയം ഒന്‍പതു മണി ..സ്ഥലം : ബര്‍ ദുബായ് മെട്രോ സ്റ്റേഷന്‍ ..ഞാനും എന്‍റെ കൂടുകാരനും കൂടി ബര്‍ ദുബായ് ബുര്‍ജുമാനില്‍ നിനും മെട്രോ എടുക്കാന്‍ വരുന്ന വഴി ..അതാ എവിടെയോ കണ്ടു പരിചയമുള്ള ഒരു മുഖം ...ഓര്മ വെച്ച നാള്‍ മുതല്‍ അതെ മുഖം അതെ ശരീരം ...അതാ നമ്മുടെ സ്വന്തം ആന ..സോറി ആശാന്‍ .റാം ജീ റാവു സ്പീകിങ്ങില്‍ ..(നമ്മുടെ മമ്മൂസ് ബാലകൃഷ്ണനെ തിരയുന്ന അതെ സ്റ്റൈല്‍) ...ആശാനെ ഒന്ന് പേടിപ്പികാം എന്ന് കരുതി ഞാന്‍ പുറകില്‍ പൊയീ "ടോ" ..പക്ഷെ ചുറ്റും നിനവര്‍ ഞെട്ടിയത് മിച്ചം ..ആശാന് ഒരു കുലുക്കവുമില്ല ..

.ഞാന്‍ കാര്യം തിരക്കി ..ആശാന് സൗദി എംബസി വരെ പോകണം .ഓഫീസിലെ എന്ടോ കാര്യം ശരിയാകാന ...അതെ ഒരു പണിയുമില്ലാത്ത ആരോ ആശാന് പണി കൊടുത്തു ..പലപോഴായി എനിക്ക് പണി തന്ന ..ആശാന് ഒരു പണിയുമില്ലാത്ത ആരോ ..പണി കൊടുത്തു ..(ഉള്ളില്‍ എനിക്ക് ചിരി )..ലോകത്ത് എല്ലായിടത്തും ഉള്ള ശിഷ്യന്‍ മാര്‍ക്ക്‌ മാതൃകയായി ഞാന്‍ ആശന് വഴികാട്ടിയായി ...ഞാന്‍ : ആശാനെ വഴി ഞാന്‍ പറഞ്ഞു തരാം ..ഞങള്‍ പുറത്തിറങ്ങി .

.ആശാന്‍ : ടാക്സി വിളിയടെ ..ഞാന്‍ ഞെട്ടി ..മയിലുകളോളം നടന്നു പോകുന്ന ആശാന് ഇത് എന്ത് പറ്റി ..ആശാന്‍ : നീ വാ നമുക്ക് ടാക്സി വിളിച്ചു പോകാം ..ഞാന്‍ കാര്യം തിരക്കി ..പിന്നെ എനിക്ക് മനസിലായി ..കമ്പനി മുതലാളി ആശാന് ടാക്സിക് പൈസകൊടുത്തിരിക്കുന്നു ...ആശാന്‍ ടാക്സി വിളിച്ചു ....ഒരു പാകിസ്ഥാനി ഡ്രൈവര്‍ ...ആശാന്‍ : സൗദി എംബസി മാലും ..മാലും (ജഗതി കിലുക്കം സ്റ്റൈല്‍ ) ഡേ ടുട്ടു ഒന്ന് പറഞ്ഞു കൊടുക്കാടെ ഈ മര്‍ദയോട് ...ഞാന്‍: ആശാനെ എന്നോട് തന്നെ വെന്ണോ ?..ഞാന്‍ : ബായ് ഹംകോ സൗദി എംബസി ജാനേ കേലിയെ തോടാ സഹായം കരോ (ഒന്ന് സഹായിക്കാടെ)...ഡ്രൈവര്‍ : സീത ..സീത ..ആശാന്‍ : സീതയെങ്കില്‍ സീത ...ഡ്രൈവര്‍ ഫുള്‍ കറക്കം ...പല എംബസിയും കറങ്ങി ...ആശാന് ഒരു ടൈപ്പിംഗ്‌ സെന്റര് കണ്ടു കിട്ടിയാല്‍ മതി ..

.ഒടുവില്‍ കുറെ നേരം കറങ്ങിയപോള്‍ ആശാന് മതിയായി ...കുറച്ചു കാഴ്യ്ഞ്ഞപോള്‍ രണ്ടു ദുബായ് പോലിസ് നില്കുന്നു ...ആശാന്‍ : ഞാന്‍ അവരോടു ചോദിച്ചിട്ട് വരാം ...ആശാന്റെ ഇംഗ്ലീഷ് കേട്ടിടനെന്നു തോന്നുന്നു പോലീസുകാര്‍ വെടി കൊണ്ട പന്നി സ്റ്റൈല്‍ ...അവസാനം ലോകേശന്‍ കണ്ടുപിടിച്ചു ...ആശാന്‍ യുറേക്ക ,,,യുറേക്ക ,,,(അര്ചിമെടെസ് സ്റ്റൈല്‍ ഓട്ടം )...വണ്ടിയില്‍ കയറി ഒരു ജി .പി. ര്‍. സ് ..പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി ,,,ഡ്രൈവറോട് : ലെഫ്റ്റ് ...റൈറ്റ് അടിച്ചു തുടങ്ങി ഇടയ്ക്കു നമ്മുടെ സീതയും ,,,ഡ്രൈവര്‍ക്ക് തലക്ക് മുഗളില്‍ നാലഞ്ചു കിളികള്‍ .. ടാക്സി പിന്നെയും കുറെ ഓടി ...അവസാനം ആശാന്‍ : സ്റ്റോപ്പ്‌ ഹിയര്‍ ....ഡ്രൈവര്‍ ടാക്സി നിറുത്തി ..ആശാന്‍ കാശ് പുല്ലുപോലെ എടുത്തു കൊടുത്തു ..(മുതലാളിസ് പൈസ )...ഞാന്‍ : ആശാനെ ഒരു സംശയം നമ്മള്‍ ഇതിന്ടെ മുന്നില്‍ നിന്നലെ കുറച്ചു മുന്പ് ടാക്സി വിളിച്ചത് ...ആശാന്‍ : എന്തായാലും സ്ഥലം എത്തിയല്ലോ ...പിന്നെ പൈസ മുതലാളിയുടെ ...
ഞാന്‍ : ആശാനെ നമോ വാഗം ...