Sunday, October 14, 2012

സ്വര്‍ഗ്ഗത്തിലെ കളികൂട്ടുകാര്‍

ഈ ചെക്കന്‍ ഇത് എവിടെ പോയി ?...മദ്രസ വിട്ട് സാധാരണ മറ്റു കുട്ടികളെക്കാള്‍ നേരത്തെ എത്തുന്ന ഇവന് ഇന്ന്  എന്ത് പറ്റി ? ...വാതില്‍ തുറന്നു ഞാന്‍ മദ്രസയില്‍ നിനും കുട്ടികള്‍ പോകുനത് നോകി ഇരുന്നു ..പെണ്‍കുട്ടികള്‍ കുശുമ്പും കുന്നായിമയും പറഞ്ഞു സാവധാനം നടന്നു പോകുനത് കാണാന്‍ തന്നെ ഒരു ചന്ദം. ...ആണ്‍കുട്ടികളുടെ കൂട്ടത്തില്‍ നിന്നും അവനെ തിരിച്ചറിയാന്‍ എനിക്ക് അതികം സമയം വേണ്ടി വന്നില. ...ഈ പിരാന്ത് പിടിച്ചു ഓടുന്ന ലോറികള്‍ കാന്നുമ്പോള്‍ തന്നെ നെഞ്ചില്‍ തീയാണ്......പിന്നെ നേരം വൈകിയാല്‍ ഉള്ള കാര്യം പറയണോ ? ...

ഇന്ന് ഈ ചെക്കന്  എന്ത്  പറ്റി ? ...അലെങ്കില്‍ മദ്രസയില്‍ ബെല്‍ അടിച്ചാല്‍ ഉടനെ വീട്ടില്‍ കാണാം... ...ടാ നീ എന്താ ഇന്ന് നേരം വൈകിയത് .?...  അവന്‍ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി, ...ഞാന്‍ അടുകളയില്‍പോയി  അവനു കഴിക്കാന്‍ ഭക്ഷണം എടുത്തു വെച്ചു. ..ടാ കൈ കഴുകി വന്നു ഭക്ഷണം കഴിക്കു... തലയില്‍ ഉണ്ടായിരുന്ന തൊപ്പി അലസമായി വലിചെറിന്നു ഭക്ഷണം കഴിക്കാന്‍ വന്നിരുന്നു ...കുറച്ചു കഴിഞ്ഞു ഞാന്‍ അവന്റെ അടുത്ത്  പോയി നോക്കി ...ഭക്ഷണം കഴികാതെ മുറ്റത്ത്‌  നില്‍കുന്ന പൂച്ചക്ക്  ഇട്ട് കൊടുക്കുന്നു ... ടാ നീ എന്താ കാണികുന്നത് ??....കണ്ടൂടെ? അവന്‍ മറുപടി പറഞ്ഞു .,..ഞാന്‍ അവനു ബാക്കി വന്ന ഭക്ഷണം വാരി കൊടുത്തു ..നീ എന്താ ഈ ആലോചികുനത് ?

ഉമ്മ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ ? നീ ചോദിക്ക് എന്നിട്ട് പറയാം...ഞാന്‍ ഇന്ന് മദ്രസയില്‍ പോയപോള്‍ ഉസ്താദ് കുറെ കാര്യങ്ങള്‍ പറഞ്ഞു തന്നു ...നമ്മള്‍ എല്ലാം മരിച്ചു കഴിഞ്ഞാല്‍ വേറെ ഒരു ജീവിതം ഉണ്ട് എന്നും പിന്നെ പൂന്തോട്ടം  പോലെ സ്വര്‍ഗ്ഗം ഉണ്ടെന്നും ..പക്ഷെ അവിടെ നമ്മള്‍ മുസ്ലിംകള്‍ മാത്രം ഉണ്ടാവൂ എന്നും അപ്പൊ ...നമ്മുടെ അപ്പുവും ജെറിയും ഒന്നും ഉണ്ടാവില്ലേ ഉമ്മ?..അവന്‍റെ വേദന കലര്‍ന്ന ചോദ്യം അവരോടുള്ള സ്നേഹത്തിന്‍റെ ആഴം എനിക്ക് കാണിച്ചു തന്നു ...അതെ എല്ലാത്തിനും അവനിപോള്‍ അവര്‍ വേണം ...അവര്‍ ആണ് അവന്‍റെ ലോകം ...അപ്പൊ പിന്നെ മറ്റൊരു ലോകം ഉണ്ടെങ്കിലും അവനു അവിടെ അവര്‍ തന്നെ വേണം ....അവര്‍ ഇലാതെ അവന്‍ എങ്ങിനെ തമാശകള്‍ പറയും ?...കളിച്ചു രസിക്കും?..പുഞ്ചിരിക്കും? ....

ഇല്ല അവരും ഉണ്ടാകും ...ഭൂമിയില്‍ മറ്റുളവര്‍ക്ക് നന്മ ചെയ്യുകയും മറ്റുളവരെ വേദനിപികാതെ ജീവിക്കുന്ന എല്ലാവരും അവിടെ ഉണ്ടാകും..ദൈവം നീതിമാനാകുന്നു ....എന്‍റെ വാകുകളില്‍ അവന്‍ പുഞ്ചിരിച്ചു .,,,അപോളെക്കും അപ്പു വിളിക്കുന്നത് കേട്ടു...അവന്‍ കളിക്കാന്‍ വേണ്ടി ഓടി പോയി ...അവര്‍ മൂന്ന് പേരും കളിക്കുന്നത് ഞാന്‍ കുറച്ചു നേരം ജനവാതിലിലൂടെ അഭിമാനത്തോടെ നോക്കി നിന്നു..ഈ ഐക്യവും സ്നേഹവും എന്നും ഉണ്ടാവാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു ...

6 comments:

  1. What a wonderful story....this is not just a story, but a lesson for the whole world....the great message of unity....thank you Nena.

    ReplyDelete
  2. ഉമ്മ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ ? നീ ചോദിക്ക് എന്നിട്ട് പറയാം...ഞാന്‍ ഇന്ന് മദ്രസയില്‍ പോയപോള്‍ ഉസ്താദ് കുറെ കാര്യങ്ങള്‍ പറഞ്ഞു തന്നു ...നമ്മള്‍ എല്ലാം മരിച്ചു കഴിഞ്ഞാല്‍ വേറെ ഒരു ജീവിതം ഉണ്ട് എന്നും പിന്നെ പൂന്തോട്ടം പോലെ സ്വര്‍ഗ്ഗം ഉണ്ടെന്നും ..പക്ഷെ അവിടെ നമ്മള്‍ മുസ്ലിംകള്‍ മാത്രം ഉണ്ടാവൂ എന്നും അപ്പൊ ...നമ്മുടെ അപ്പുവും ജെറിയും ഒന്നും ഉണ്ടാവില്ലേ ഉമ്മ?..അവന്‍റെ വേദന കലര്‍ന്ന ചോദ്യം അവരോടുള്ള സ്നേഹത്തിന്‍റെ ആഴം എനിക്ക് കാണിച്ചു തന്നു .
    സ്നേഹത്തിന്‍റെ വേറെ ഒരു മുഖം ...ആശംസകള്‍..

    ReplyDelete
  3. ചെറിയ കഥയില്‍ ഇന്നത്തെ ലോകവും കുട്ടികളുടെ നിഷ്കളങ്കതയും ഒക്കെ തെളിഞ്ഞു നില്‍ക്കുന്നു. സ്നേഹം എന്നും നിലനില്‍ക്കട്ടെ.
    ആശംസകള്‍.

    ReplyDelete