Wednesday, August 8, 2012

ഭൂമിയിലെ കളിപ്പാട്ടങ്ങള്‍ (ഒരു ഉടായിപ്പ് കഥ )


ചിറക്കലെ തെണ്ടിപിളെരുടെ ഒപ്പം ഞാനും പിന്നെ എന്‍റെ വാപ്പയുടെ ജെഷ്ട്ടന്റെ മകന്‍ ഷെബിയും ചിറക്കല്‍ അങ്ങാടിയിലും ഗ്രൌണ്ടിലും അടിവരത്തും തെണ്ടി തിരിഞ്ഞു നടക്കുന്ന കാലം ...അന്ന് ചിറക്കല്‍ തറവാടിന്റെ അടുത്ത് താമസിച്ചിരുന്ന ഞങളുടെ പ്രിയപെട്ട അയല്‍വാസികള്‍ ആയിരുന്നു ശേരിഫ്ക്കയും കുടുംബവും ,ശേരിഫ്ക്കാക് മൂന്ന് മക്കളാണ്..അതില്‍ ഏറ്റവും താഴെ ഉള്ള .ശിയാബു എന്‍റെ അനിയന്‍ മുത്തുവിന്റെ സോള്‍ ഗെടിയാണ് ..അവര്‍ ഒന്നിച്ചന്നു പണ്ടു ചിറക്കല്‍ അങ്ങാടിയില്‍ നിരങ്ങാന്‍ പോകുന്നത് ..ഇപ്പൊ ശിയബൂനെ കണ്ടാല്‍ ഇന്ന്  അവന്‍ അറിയുമോ ആവൊ ?...അവന്‍ ഇപ്പൊ വലിയ തിരക്കുള്ള നടനല്ലേ ?..(ചുമ്മാ)..പിന്നെ ഞാന്‍ നാട്ടില്‍ പോവുംബോലന്നു അവന്‍ ചിറക്കല്‍ തറവാട്ടില്‍ വരുന്നത് ...


അപ്പൊ പറഞ്ഞു വന്നത് നമ്മുടെ ശരീഫ്കടെ കാര്യം ..ചെറുപത്തില്‍ എനിക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാകിയിരുന്ന ഒരു കാര്യം ..ശരീഫ്കടെ ജോലിയെ കുറിച്ചന്നു..ശരിക്കും ശരീഫ്കാക് എന്താണ് പണി ..ചിലപ്പോള്‍ സ്കൂടറില്‍ മീന്‍ കൊണ്ട് വരുനത്‌ കാണാം ...അല്ലെകില്‍ മറ്റു പല ജോലികളും ..നാട്ടില്‍ തൊഴില്‍ ചെയ്യാന്‍ മടിയുള്ള ആളുകള്‍ ശരീഫ്ക്കനെ കണ്ടു പഠിക്കട്ടെ ജീവിക്കാന്‍ എന്ത് തൊഴിലും ചെയ്യും ..പക്ഷെ ഞങ്ങള്‍ കുട്ടികള്‍ക്ക് ശരീഫ്ക ചെയ്യുന്ന പണികളില്‍ ഏറ്റവും ഇഷ്ട്ടം ..ചിറക്കലെ ഉത്സവത്തിന്‌ ശരീഫ്ക്ക കളിപ്പാട്ടങ്ങള്‍ വില്‍ക്കാന്‍ വരുമ്പോളാണ് ...അന്ന് ശരീഫ്കന്നെ കുട്ടികള്‍ക്ക് എല്ലാം പ്രിയങ്കരനാകും ...അന്ന് പുള്ളികാരന്‍ ശരിക്കും ഷൈന്‍ ചെയ്യും ..ചിറക്കല്‍ അങ്ങാടി മുതല്‍ അടിവാരം വരെയുള്ള എല്ലാ തെണ്ടിപിള്ളേരും അന്ന് ശരീഫ്കയുടെ ചുറ്റും കൂടും കൂടത്തില്‍ ഞങ്ങളും ...ശരീഫ്ക ഞങളെ അത്ഭുതപെടുത്താന്‍ പല പുതിയ കളിപ്പാട്ടങ്ങളും എടുത്ത് പുറത്ത് വെക്കും ..പിന്നെ ചില കളിപ്പാട്ടങ്ങള്‍ ചലിപ്പിച്ചു കാണിക്കും ..ഹയ്യ! എന്തൊരു രസം ..പന്തം കണ്ട പെരുച്ചാഴി സ്റ്റൈലില്‍ പിള്ളേര്‍ എല്ലാം വായും പൊളിച്ചു നില്കും ..കൈ വിട്ടാല്‍ ആകാശം മുട്ടെ പറക്കുന ഹൈട്രാജന്‍ ബലൂണ്‍ ..ഹോ ..അതില്‍ ഒരെണ്ണം കിട്ടിയാല്‍ ആകാശം മുട്ടെ  പറന്നു വിമാനം തൊടാം എന്ന് ഞാന്‍ പകല്‍ കിനാവ്  കാണും ..പല തരം തോക്കിന്ടെയും കാറുകളുടെയും ...മറ്റു കളിപ്പാട്ടങ്ങളുടെയും ശബ്ദം പൂര പറന്ബില്‍ നിറഞ്ഞു നില്കും ..ഇതിനു ഇടയ്ക്കു കളിപ്പാട്ടങ്ങള്‍ കിട്ടാതെ ആന ചിന്നം വിളിക്കും പോലെ അലറി വിളിക്കുന്ന ചില നരുന്ത് കുട്ടി പിശാശുക്കള്‍ ...ടോട്ടല് മൊത്തം ആകെ ബഹളം ...

പൂരത്തിന് പോയി വലതും വാങ്ങി കഴിക്കാനും പിന്നെ കളിക്കാനും വാപ്പുമ്മ വീടില്‍നിന്നും ഗാന്തിജിയുടെ ഫോട്ടോ വെച്ച കടലാസ്  തരും ..കയിലുള്ള ഗാന്ധിജിയുടെ കടലാസുമായി ഞങ്ങള്‍ ശരീഫ്കയുടെ ചുറ്റും കറങ്ങും ..എന്ത് വാങ്ങണം എന്ന് ഒരു പിടുത്തവും കിട്ടുനില്ല അത്രയ്ക്ക് കളികോപ്പുകള്‍ ..ഫുള്‍ കണ്‍ഫ്യൂഷന്‍ ..ഷെബി എന്ത് വാങ്ങുന്നോ അത് തന്നെ ഞാനും വാങ്ങും ...ഞാന്‍ എന്ത് വാങ്ങുന്നോ അത് തന്നെ ഷെബിയും വാങ്ങും ...ഒരു മുച്വല്‍ അണ്ടര്‍ സ്ടാന്റ്റ്...ശരീഫ്കടെ കയില്ലുള്ള എല്ലാ  കളിപ്പാട്ടങ്ങളും വാങ്ങണം എന്നാണ് ശരിക്കും ആഗ്രഹം ..പക്ഷെ പൈസ തികയില്ല ...

അപ്പൊ ആ ദുരാഗ്രഹം ഞങള്‍ ഹൈഡ്രജന്‍ ബലൂണ്‍ പോലെ കാറ്റില്‍ പറത്തി...അങ്ങിനെ ഉള്ളത് കൊണ്ട് ഓണം..വാങ്ങിച്ച കളിപ്പാടങ്ങള്‍ പിടിച്ചു ആ കരയുന്ന ചൊക്ലി പിള്ളേരുടെ മുന്നിലൂടെ ഞങള്‍ നടക്കും ..അവരുടെ കരച്ചിലിന്‍റെ വോളിയം കൂടും ..അങ്ങന്നെ ഒരു സിനിമ സ്റ്റൈലില്‍ ഞങ്ങള്‍ കടന്നു പോകും ..ഞങ്ങളുടെ കയിലുള്ള കളിപ്പാട്ടങ്ങള്‍ കാണുമ്പോള്‍ നിഹാറിനും മറ്റും ചോദിക്കും ..കളിയ്ക്കാന്‍ തരുംമോ ?...ഒന്ന് പോ ഡാ .എന്നും പറഞ്ഞു ഞങ്ങള്‍ സിനിമ സ്റ്റൈല്‍ നടത്തം തുടരും ...ഞങ്ങള്‍ ആരാ മക്കള് ...

പൂരം കഴിഞ്ഞു ..അതുപോലെ ഞങ്ങളുടെ കളിപ്പടങ്ങളുടെ കഥയും ...എന്തൊക്കെ ആയിരുന്നു ,..ചിറക്കല്‍ കത്തി ..ഹൈഡ്രജന്‍ ബോംബ്‌ ...അങ്ങിനെ കളിപ്പാട്ടങ്ങള്‍ ശവമായി ...ഇന്നി എന്ത് ചെയ്യും ..
കയ്യില്‍ അഞ്ചു നയാ പൈസ ഇല്ല ..എല്ലാം പൂരത്തിന് കഥന പൊട്ടും വേഗത്തില്‍ പൊട്ടി ...ഞാനും ഷെബിയും ഇല്ലാത്ത ബുദ്ധി വാടകയ്ക് എടുത്തു ആലോചന തുടങ്ങി ...ഒരു എത്തും പിടിയും കിട്ടുനില്ല ...ടയറു പോയ കാറും ക്യാപ്പ് ഇല്ലാത്ത തോക്കും കയ്യില്‍ ...ഇനി കളിപ്പാട്ടങ്ങള്‍ കിട്ടാന്‍ അടുത്ത പൂരം വരെ കാത്തിരിക്കണം ..യോ എനിക്ക് ആലോചിക്കാന്‍ കൂടി വയ്യ !...അങ്ങാടിയില്‍ പോയി വാങ്ങാം എന്ന് വെച്ചാല്‍ ..കളിപ്പാട്ടങ്ങല്കു എല്ലാം എവിടെയും ഇല്ലാത്ത വില ...
അങ്ങിനെ എന്തോ പോയ അണ്ണന്‍ മാരെ പോലെ ഞങ്ങള്‍ ഇരികുപോളാണ്...എന്‍റെ തല തിരിഞ്ഞ അനിയന്‍ അവിടെ ഒരു കാര്യം ഞങ്ങളോട് പറയണത് ...അതും അവന്‍റെ സോള്‍ ഗെടി ശിയാബുവാണ് അവനു ആ രഹസ്യം കൈ മാറിയത് ...ഇതുകെട്ടപോള്‍ എന്റെയും  ഷെബിയുടെയും മനസ്സില്‍ ആന പിണ്ഡം പോലെ ഒരു വലിയ ലഡ്ഡു പൊട്ടി :)..!! ~~ഇന്‍റെര്‍ മിഷന്‍ ~~

"പൂരം കഴിഞ്ഞു ബാകിയുള്ള  കളിപ്പാട്ടങ്ങള്‍ ശരീഫ്ക്ക വീട്ടില്‍ തന്നെ എടുത്ത് വച്ചിരിക്കുന്നു " ഇതായിരുന്നു ആ വലിയ രഹസ്യം ...പിന്നെയും ഇലത്ത ബുദ്ധി കടം വാങ്ങി ഞങ്ങള്‍ ആലോചന തുടങ്ങി..
പലരും പല ബുദ്ധി ..പക്ഷെ ഒന്നും നടപ്പില .അങ്ങിനെ അവസാനം എന്‍റെ തല തിരഞ്ഞ അനിയന്‍ ഒരു ബുദ്ധി നിര്‍ദേശിച്ചു ..അതൊരു മാറ്റ കച്ചവടമായിരുന്നു ...ഈ കൊടുക്കല്‍ വാങ്ങല്‍ ഇടപാട് ...അന്ന് ചിറക്കല്‍ എന്നെയും ഷെബിയെയും ഗോലി കളിയിലും തീ പെട്ടി പടം കളിയിലും വെല്ലാന്‍ ആണായി പിറന്നവര്‍ ആരുമില്ല ...എന്‍റെ അപാരമായ ഗോലി കളിയിലും പിന്നെ ഷെബിയുടെ ഇത്തിരി  ചതിയും പിന്നെ ഇത്തിരി വഞ്ചനയും ചേര്‍ത്ത തീ പെട്ടി പടം കളിയും അന്ന് ഞങളെ കുറെ കോടീശ്വരന്‍മാരാക്കി ...ഓരോ ദിവസവും ഗോലിയും പിന്നെ തീ പെട്ടി പടവും ഞങ്ങളില്‍ വന്നു കുന്നു കൂടി ,,വെക്കാന്‍ സ്ഥലം ഇല്ലാതെ ആയി ..ഈ സമ്പത്തില്‍ ഒരു നോട്ടമുണ്ടായിരുന്ന ..ശരീഫ്കടെ മകന്‍ ശിയാബു ,,ഞങ്ങളെ സഹായിച്ചു ...ഞങ്ങള്‍ ചാക്കിലാകി കൊടുത്ത ഗോലികും തീ പെട്ടി പടങ്ങല്കും പകരമായി അവന്‍ ഞങ്ങള്ക് കളിപ്പാട്ടങ്ങള്‍ തരാന്‍ കരാറായി..മുദ്ര പെപറില്‍ ഒപ്പിട്ടു ..ഞങ്ങളും ഹാപ്പി ,,,അവനും ഹാപ്പി ..ഈ മുഹുര്തം ആഗോഷിക്കാന്‍ ഞങ്ങള്‍ കുറച്ചു സിപപ്പും വാങ്ങി അവനു കൊടുത്തു ....
അങ്ങിനെ ആ ബിസിനസ്‌ മര്യാദക്ക് നടത്തി കൊണ്ട് വരുമ്പോള്‍ ...ഞങ്ങളുടെ ഈ ബിസിനെസ്സില്‍ അസൂയ കൊണ്ടും പിന്നെ ഞങ്ങളോടുള്ള ..വൈരാഗ്യം കൊണ്ടും ഏതോ ഒരു തെണ്ടി ...ഈ കാര്യം ശരീഫ്കാക് ഒറ്റി...ശരീഫ്ക്ക ഒന്നും അറിയാത്ത ഭാവത്തില്‍ ശിയാബുവിനെ വീടിലേക്ക്‌ വിളിപിച്ച്ചു ...ചിലപ്പോ ബിരിയാണി കൊടുത്താലോ എന്ന് പറഞ്ഞു ഒന്നും അറിയാതെ ശിയാബു ഗോലി കളി നിര്‍ത്തി ഓടിപോയ്യി ...
പിന്നെയന്നു ഞങ്ങള്‍ ആ ഒറ്റിയ കാര്യം അറിയുനത് ...അങ്ങിനെ ഞങ്ങളും അവന്ടെ വീട്ടിലേക് ഓടി ...ബിരിയാണി മോഹിച്ചല്ല ..അവനു കിട്ടുന്ന അടി കണ്ടു രസിക്കാന്‍ ....
അവനു കിട്ടിയ ഓരോ അടിയും പുറത്തു ഒളിച്ചു നിന്ന ഞങ്ങള്‍ കിറു കിര്‍ത്യമായി എന്ണ്ണി...ഇല്ല ഒന്നും മിസ്സയിട്ടില ...അത് അവന്ടെ നിലവിളി കേട്ടപോള്‍ മനസിലായി ...:)
അങ്ങിനെ ശിക്ഷയും കഴിഞ്ഞു ശിയാബു റിമാറ്റില്‍ പുറത്ത് ഇറങ്ങി ....കാഴ്ചയില്‍ കുഴാപ്പം ഒര്ന്നുമില്ല ....
പിറ്റേ ദിവസം അവന്‍ വീട്ടില്‍ വന്നു ...ഞങ്ങള്‍ ചോദിച്ചു ...ഡാ എന്താ ...ഇന്നലെ നിന്ടെ വീടില്‍നിന്നും ..ടോ..ടോ,,ടോ.. എന്ന് പടക്കം പൊട്ടുന ശബ്ദം കേട്ടത്? ...
അവന്‍ പറഞ്ഞു അത് ഇന്നലെ ഉപ്പ എനിക്ക് ഒരു പുതിയ ക്യാപ്പ് വച്ച് പൊട്ടിക്കുന്ന തോക്ക് കൊണ്ട് വന്നു തന്നു ...അത് ഞാന്‍ വെറുത പൊട്ടിച്ചു നോകിയതാ ...
അത് പറയുമ്പോള്‍ ഞാന്‍ ശരിക്കും അവനെ ഒന്ന് നോകി ഇടയ്ക്കു അവന്‍ അടികൊണ് കിടക്കുന്ന പാടുകളെ ഓമനിക്കും വിതം തടവുന്നു ....(ഉള്ളില്‍ എനിക്ക് ചിരി)

എന്നാലും ഞങ്ങള്ക് ഒരു സംശയം ....ഇനി അവന്‍ പറയുന്ന ആ ക്യാപ്പ് വച്ച് പൊട്ടിക്കുന്ന തോക്ക് ശരിക്കും ഉണ്ടോ? ...ഞങ്ങള്‍ അന്വേഷണം തുടര്‍ന്നു...ആ തോക്കിനും പിന്നെ ശിയബുനെ ഒറ്റിയ ആ തെണ്ടിക്കും വേണ്ടി ...ശിയാബുനെ ശരീഫ്ക പിടിച്ച പോലെ ഒരു ദിവസം ഞങ്ങള്‍ അവനെയും പിടിക്കും ...(ശുഭം)

32 comments:

  1. സംഭവം ഉടായിപ്പാണെകിലും വായിക്കാന്‍ നല്ല രസം പക്ഷെ ഇവിടെ വായനക്കാരുടെ പാദസ്പര്‍ശമൊന്നും കാണാനില്ലല്ലോ! ബ്ലോഗുലകം .ജാലകം , ബൂലോകം തുടങ്ങിയ അഗ്രിഗേറ്ററുകളില്‍ ആഡ് ചെയ്യണം ഇക്കാ. പിന്നെ എന്റെ പെജിലൂടെയും മെയില്‍ വഴിയും ഞാനും ഒന്നുനോക്കട്ടെ, ഒരു പത്തു കമ്മന്റെന്കിലും കിട്ടുമോന്നു നോക്കാം.എന്തെ! ഇതിനൊക്കെ ചെലവുണ്ട് ട്ടോ ,എന്താണെന്ന് പിന്നെ പറയാം.ഓക്കെ.
    പിന്നെ ഈ വേര്‍ഡ്‌വെരിഫിക്കേഷന്‍ എടുത്തു ദൂരെക്കള ഇക്കാ ,ഇല്ലേല്‍ വന്നോരോന്നും കമ്മന്റ് ഇടില്ല.

    ReplyDelete
    Replies
    1. നീ ഒന്ന് മേനകെട്ടാല്‍ ..ഇത് നാല് പേര്‍ അറിയും ...നീ അത്രയ്ക്ക് ഫേമസ് അല്ലെ

      Delete
    2. അഞ്ചെട്ട് പേരെങ്കിലും എത്തിയല്ലോ ആശ്വാസം .

      Delete
    3. എത്തി എത്തി ....വളരെ നന്ദി നേന കുട്ടി ...

      Delete
  2. ശരിയാണ് വായിക്കാന്‍ നല്ല രസം

    ReplyDelete
  3. വായിക്കാന്‍ നല്ല രസം സംഭവം കലക്കി ..
    ഇനിയും എഴുത്തു തുടരുക .. ഞാനും കൂടെ കൂടി .. ഇനി അടുത്ത പോസ്റ്റിനു വരാം

    ReplyDelete
  4. നെനക്കുട്ടിക്ക് വല്ല കൈ മടക്കും കൊടുത്തോ മാഷെ ... വല്ലാണ്ട് പബ്ലിസിറ്റി കൊടുക്കുന്നുണ്ടല്ലോ ....
    നന്നായിട്ടുണ്ട് ട്ടോ ... ഉടയിപ്പോന്നുല്ല .. നല്ല എഴുത്ത് ..

    ReplyDelete
  5. കൈകൂലി ,,,ഇല്ല ആ പാവത്തിനെ വിജിലന്‍സ് കാരെ പിടിപിക്കണ്ടാ ,,,എന്ടോകെയായാലും ..അവള് കൈകൂലി വാങ്ങികൊട്ട്നെ ..മടെ ബ്ലോഗേഴ്സ് പറയ്യു..

    ReplyDelete
  6. നേനക്കുട്ടിവിളിച്ചതോണ്ട് മാത്രം വന്നതാ...നിന്റെ ഉടായിപ്പൊക്കെ കൊള്ളാം.ഇപ്പോ ജ്ജ് വല്യ ചെക്കനായില്ലെ?ഇനി ഇമ്മിണി ബല്യതും എഴുത്.പിന്നെ ഇടയ്ക്കൊക്കെ അക്ഷരപ്പിശാചുക്കളുണ്ട്.അതൊക്കെ നോക്കി എഡിറ്റ് ചെയ്യണം. അങ്ങിനെ സംഭവം എല്ലാം കൊണ്ടും പെര്‍ഫക്റ്റ് തന്നെയാവണം. എന്നെപ്പറ്റി നേനയോട് ചോദിച്ചാ മതി...ഓള് നന്നായി പറഞ്ഞു തരും,കാരണം ഓളുടെ ബാപ്പയും ഞാനും അങ്ങിനെയാ.....!!!പിന്നെ,നേന പറഞ്ഞ പോലെ ഈ വേഡ് വെരിഫിക്കേഷന്‍ ആളുകളില്‍ മടുപ്പുണ്ടാക്കും.അതു വേണ്ട..ഒഴിവാക്കിയേക്ക്.

    ReplyDelete
    Replies
    1. വളരെ നന്ദി മാഷെ ...ഞാന്‍ പരിശ്രമിക്കാം

      Delete
  7. നേനക്കുട്ടിടെ ബ്ലോഗ്‌ വായിചിടുണ്ട്....ഇതു നല്ലതാട്ടോ...അക്ഷരത്തെറ്റുകള്‍ ഒരുപാടുണ്ട്..തിരുത്തൂ....`ആശംസകളോടെ ...

    ReplyDelete
    Replies
    1. അനാമിക ...താങ്ക്സ് ...അക്ഷര തെറ്റ് തിരുത്താന്‍ ശ്രമിക്കാം

      Delete
  8. മൊഹമ്മദ്‌കുട്ടിവിളിച്ചതോണ്ട് മാത്രം വന്നതാ...നിന്റെ ഉടായിപ്പൊക്കെ കൊള്ളാം.ഇപ്പോ ജ്ജ് വല്യ ചെക്കനായില്ലെ?ഇനി ഇമ്മിണി ബല്യതും എഴുത്.പിന്നെ ഇടയ്ക്കൊക്കെ അക്ഷരപ്പിശാചുക്കളുണ്ട്.അതൊക്കെ നോക്കി എഡിറ്റ് ചെയ്യണം. അങ്ങിനെ സംഭവം എല്ലാം കൊണ്ടും പെര്‍ഫക്റ്റ് തന്നെയാവണം. എന്നെപ്പറ്റി കുട്ടിയോട് ചോദിച്ചാ മതി...ഓന്‍ നന്നായി പറഞ്ഞു തരും,കാരണം ഓനും ഞാനും അങ്ങിനെയാ.....!!!പിന്നെ,നേന പറഞ്ഞ പോലെ ഈ വേഡ് വെരിഫിക്കേഷന്‍ ആളുകളില്‍ മടുപ്പുണ്ടാക്കും.അതു വേണ്ട..ഒഴിവാക്കിയേക്ക്.

    ReplyDelete
    Replies
    1. ..താങ്ക്സ് ...അക്ഷര തെറ്റ് തിരുത്താന്‍ ശ്രമിക്കാം ഇനിയും വരണം ...

      Delete
  9. എല്ലാരും പറഞ്ഞത് തന്നെ ഞാനും പറയുന്നു .. വേറൊന്നും പറയാനില്ലാഞ്ഞിട്ടല്ല....
    വായിക്കാന്‍ രസമുണ്ട് എന്നതിന് അത് തന്നെ പറയണ്ടേ അത് കൊണ്ടാ....
    വായിക്കാന്‍ നല്ല രസമുണ്ട്....വ്യത്യസ്തമായ വിഷയങ്ങലെഴുതി കഴിവ് തെളിയിച്ചു കൊണ്ടേ ഇരിക്കൂ ...ആശംസകള്‍

    ReplyDelete
    Replies
    1. ..താങ്ക്സ് ...സലീര്‍ അക്ഷര തെറ്റ് തിരുത്താന്‍ ശ്രമിക്കാം ഇനിയും വരണം ...ഇനിയും എഴുതാം ...

      Delete
  10. പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി മൂന്നാറീന്നും വന്നോളും എന്നല്ലേ ..നല്ലതാണെങ്കില്‍ വായനക്കാര്‍ തിരഞ്ഞെതിക്കോളും..എല്ലാ വിധ ആശംസകളും.

    ReplyDelete
  11. നല്ലരസകരമായ എഴുത്ത് ഒപ്പം ബാല്യത്തിലെ പ്പൂര പറമ്പിലേക്ക് ഒരു തിരിച്ചു നടത്തവും നല്ല രസമായി വായിച്ചു
    പിന്നെ അക്ഷരത്തെറ്റ് ബൂലോകത്ത് ഇന്‍റെ മാത്രം കുത്തകയാ അതില്‍ കൈ കടത്താന്‍ ഞാന്‍ ആരെയും അനുവദിക്കില്ല ജാഗ്രതൈ

    ReplyDelete
  12. രസകരമായി വായിക്കാന്‍ സാധിച്ചു ..അക്ഷരത്തെറ്റ് തിരുത്തി കണ്ടില്ലാല്ലോ ടുട്ടൂസേ...!
    എന്നോടും ആദ്യം എല്ലാരും ഇതൊക്കെ തന്നാ പറഞ്ഞത് സാരോല്ലാട്ടോ പതിയെ തിരുത്തി ബലിയ എഴുത്തുകാരന്‍
    ആകാന്‍ നോക്കൂ ട്ടോ ?

    ReplyDelete
  13. നേന മോള്‍ പറഞ്ഞ് ഞാനും ഇവിടെ എത്തി.ബാല്യം സുന്ദരമായി വരച്ചു കാണിച്ചു.ഒന്ന് കൂടി നന്നാക്കാമെന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. വളരെ നന്ദി ഇക്ക ..നന്നാക്കാന്‍ ശ്രമിക്കാം

      Delete
  14. കൊള്ളാം എഴുത്ത് തുടരൂ ..

    ആശംസകള്‍ ..


    ഓ .ടി .നേനകുട്ടി ..കമ്മീഷന്‍ എത്ര കിട്ടി

    ഇപ്പോള്‍ ?എന്തായാലും ഈ പ്രോത്സാഹനം കൊടുക്കാനുള്ള

    മനസ്സ് നേനക്ക് ഉണ്ടല്ലോ ..അത് കൊണ്ടു ക്ഷമിച്ചിരിക്കുന്നു ..

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി ...ഇനിയും എഴുതാം ..

      Delete
  15. വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി ..നിങ്ങളുടെ കഥപച്ച കൊള്ളാം ...

    ReplyDelete
  16. പ്രിയപ്പെട്ട ടുട്ടു,



    ബാല്യകാലസ്മരണകള്‍ മനോഹരമായി എഴുതി. പക്ഷെ അക്ഷരതെറ്റുകള്‍ തിരുത്തണം. ഗാന്ധിജി തെറ്റി എഴുതിയിട്ടുണ്.

    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  17. നന്നായിരിക്കുന്നു ആശംസകള്‍ !

    ReplyDelete