Monday, August 6, 2012

ഞങ്ങളെ മദ്യപാനികളാകരുതെ ...!(ആക്കുമോ ? ..പ്ലീസ് ആക്കരുത് )


കഴിഞ്ഞ ഒരു അവധികാലം ...നാട്ടിലെ കോരി ചൊരിയുന്ന മഴയില്‍നിന്നും ദുബായിലെ കൊടും ചൂടിലേക്ക് പറക്കുന്ന ദിവസം ...എന്‍റെ കൂടെ എന്‍റെ ഓഫീസില്‍ ജോലി നോക്കുന്ന എന്നെ സ്വന്തം മകനെ പോലെ ശാസിക്കുകയും ഉപദേശിക്കുകയും ..എന്തിനു പറയുന്നു വേണ്ടി വന്നാല്‍ തല്ലുക പോലും ചെയ്യുന്ന കവിത ചേച്ചിയും ഉണ്ട് ..ഉമ്മയും മറ്റു സഹോദരന്മാര്കും ഒപ്പം ഞാന്‍ നെടുമ്പാശ്ശേരി വിമാന താവളത്തില്‍ എത്തി ..അല്‍പം താമസിച്  അമ്മയും അമ്മാവനുമായി കവിത ചേച്ചിയും എയര്‍ പോര്‍ട്ടില്‍ എത്തി ...


കുടുംബങ്ങളോട് യാത്ര പറഞ്ഞ് ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു..പിന്നെ ലഗേജുകള്‍ സ്കാന്‍ ചെയ്യുന്ന സ്ഥലത്ത് എത്തി ...അപ്പോഴാണ് വരുന്ന വഴി ദുബായ് എയര്‍പോര്‍ട്ടില്‍ വെച്ച് നടന്ന ഒരു കാര്യം എനിക്ക് 
ഓര്‍മ്മ വന്നത് ..ഞാന്‍ അത് കവിത ചേച്ചിയോട് പറഞ്ഞു..നാട്ടിലേക് പോകാന്‍ എല്ലാ ലോക മലയാളികളുടെ പോലെ തന്നെ ഞാനും ഓടി നടന്നു കുറെ സാധനങ്ങള്‍ വാങ്ങിച്ചു കൂടി ...ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ അവര്‍ പറഞ്ഞു ..തൂക്കം കുറച്ചു കൂടുതലാണ് എന്തെങ്കിലും സാധനം ഒഴിവാക്കണം ..ഓഹോ ..കുറച്ചു നീങ്ങി ഞാന്‍ പെട്ടി തുറന്നു കുറച്ചു സാധനങ്ങള്‍ എടുത്തു പുറത്തു വെച്ചു അപ്പോള്‍ ഉണ്ട് എന്‍റെ തൊട്ടു പിറകില്‍ രണ്ടു പേര്‍ ...ദുബായ് എയര്‍ പോര്‍ട്ടില്‍ പണി എടുക്കുന രണ്ടു മലയാളികള്‍ ...അവര്‍ എനിക്ക് ഒരു ബുദ്ധി പറഞ്ഞു തന്നു ...സാധനം കൂടുതല്‍ ഉണ്ടെങ്കില്‍ അവിടെ വെച്ചോ ..പണി കഴിഞ്ഞു പോകുമ്പോള്‍ ഞങ്ങള്‍ എടുത്തോളാം...ആശാന്മാരു കൊള്ളാലോ ...അപ്പൊ അതില്‍ ഒരാള്‍ പറഞ്ഞു ...ഇങ്ങനെ ആളുകള്‍ കൂടുതല്‍ സാധനം കൊണ്ട് വരുന്നത് കൊണ്ട് നാട്ടില്‍ പോകുമ്പോള്‍ ഞങ്ങള്‍ ഒന്നും വാങ്ങാറില്ല ...കഥ കേട്ടപോള്‍  കവിത ചേച്ചി ചിരി തുടങ്ങി ....

ബോര്‍ഡിംഗ് പാസും കിട്ടി ഞങ്ങള്‍ വിമാനത്തില്‍ കയറാനുള്ള  ഗയ്റ്റിന്റെ അടുത്ത് ഇരിപ്പ് തുടങ്ങി ..ഞാന്‍ എമിരേറ്റ്സ് വിമാനത്തിന്‍റെ തലയിടിപ്പും നോക്കി ഇരിന്നു ...കുറച്ചു സമയത്തിന് ശേഷം വിമാനത്തില്‍ കയറാനുള്ള നിര്‍ദേശം കിട്ടി ...ഞങ്ങള്‍ അകത്തു കയറി ...എന്‍റെ സീറ്റ്‌ നടുവിലായിരുന്നു ..എന്‍റെ തൊട്ടു വലതു സീറ്റില്‍ കവിത ചേച്ചി ...അപ്പുറത്തെ സീറ്റില്‍ ആരും വന്നിട്ടില ...കുറച്ചു കഴിഞ്ഞു ഞാന്‍ എന്‍റെ തൊട്ടു അടുത്ത സീറ്റില്‍ വന്നിരുന്ന ആളെ ഞാന്‍ ശ്രദ്ധിച്ചു...എന്റമ്മോ ..."തട്ടതിന്‍ മറയത്ത് സിനിമയില്‍ " ഉള്ള പോലൊരു പെണ്‍കുട്ടി ...മനസ്സില്‍ ലഡ്ഡു പൊട്ടാന്‍ ഇതില്‍ കൂടുതല്‍ ഇനി എന്ത് വേണം ...ഞാന്‍ കവിത ചേച്ചിയെ നോക്കി ...ചേച്ചി ചോദിച്ചു ..എന്താ ടാ ഒരു കള്ള ചിരി ..അപ്പോളാണ് ചേച്ചിയും അവളെ കണ്ടത് ..ചേച്ചി ചോദിച്ചു എങ്ങിനെ ഉണ്ടെടാ...ഞാന്‍ : കൊള്ളാം..കൊള്ളാം ...

വിമാനത്തില്‍ പാസഞ്ഞെര്‍ സേഫ്റ്റി വീടിഒസ് കാണിച്ചു തുടങ്ങി ..."വെല്‍ക്കം ടു ഓണ്‍ ബോര്‍ഡ്" ...പ്ലീസ്‌ പേ അറ്റെന്‍ഷന്‍ എന്നോകെ പറഞ്ഞിട്ടും..ആര്‍കും ഒരു കുലുക്കവുമില്ല ..എന്‍റെ ഫുള്‍ അറ്റെന്‍ഷന്‍ ആ പെണ്‍കുട്ടിയിലും ...ദുബായില്‍ പടികുകയയിരിക്കും ..എന്‍റെ മനസ്സില്‍ നൂറു നൂറു സംശങ്ങള്‍ ...
കുറച്ചു സമയത്തിന് ശേഷം ഒരു എയര്‍ ഹോസ്റ്റെസ് വന്നു ആ പെണ്‍കുട്ടിയോട് പറഞ്ഞു ...എക്സ് കുസ് മി മേടം..."ദിസ്‌ ഈസ്‌ നോട് യുവര്‍ സീറ്റ്‌"..ആ എയര്‍ ഹോസ്റ്ടസിന്റെ തന്ധക്ക് വിളിക്കാന്‍ എനിക്ക് തോന്നി ...ഞാന്‍ ക്ഷമിച്ചു സഹിച്ചു ...കവിത ചേച്ചിയെ നോക്കി ..എന്നെ നോക്കി ഒരു ദയയുമിലാതെ ചിരിക്കുന്നു ....
 ~~ഇന്‍റെര്‍ മിഷന്‍ ~~

ആ പെണ്‍കുട്ടിക്ക് സീറ്റ്‌ കാണിക്കാന്‍ പോയ ആ എയര്‍ ഹോസ്റ്റെസ് അതാ മറ്റാരോമായി അവിടേക്ക് വന്നു ..."സര്‍ ദിസ്‌ ഈസ്‌ യുവര്‍ സീറ്റ്‌ "..ആ മാനന്യേ എന്നെ നോകി ചിരിച്ചു ...എനിക്ക് ചിരി വന്നില ....എന്‍റെ അടുത്ത സീറ്റില്‍ ഇരുന്നു ...

വിമാനം പറന്ന് ഉയര്‍ന്നു കൂട്ടത്തില്‍ ഞങ്ങളും ..അല്‍പം സമയം കഴിഞ്ഞു തീറ്റ സാധനങ്ങളുമായി എയര്‍ ഹോസ്റ്റെസ് ഞങ്ങളുടെ അടുത്ത് വന്നു ...ഞങ്ങള്‍ തീറ്റ തുടങ്ങി ...അല്‍പം കൂടി സമയം കഴിഞ്ഞപ്പോള്‍ ..പിന്നെയും വന്നു .."വുഡ് യു ലൈക്ക് ടു ഡ്രിങ്ക് സോമ്തിംഗ്' ...ഞാന്‍ ലൈക്കടിച്ചു ..ഒരു ഓറഞ്ച് ജൂസ്....അപ്പോള്‍ അതാ എന്‍റെ അപ്പുറത്ത് ഇരിക്കുന മാന്യന്‍ ബിയറും മറ്റും ലൈക്കടിക്കുന്നു ...ഹും ..ഞാന്‍ ഒന്ന് കൂടി നോക്കി പുള്ളികാരന്‍ കുപ്പി പൊട്ടിച്ചു ഗ്ലാസില്‍ ഒഴിച്ചു വച്ച് അടിക്കുന്നു ...

കുറച്ചു കഴിഞ്ഞു പുള്ളികാരന്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങി ...അനിയാ ഇവിടുന്ന? ...ത്രിശൂര്‍ ..ഞാനും അതെ ...ഓഹോ...അനിയാ നിനക്ക് അറിയുമോ ഞാന്‍ ഇങ്ങനെ കുടിക്കുന്ന ആളൊന്നുമല്ല ...ഹും ..അത് കുടി കണ്ടപ്പോള്‍ തോന്നി ..അല്ല അനിയാ ...എന്‍റെ വിഷമം കൊണ്ടാ ഞാന്‍ കുടികുന്നത് ..എന്‍റെ കല്യാണം കഴിഞ്ഞിട്ടു ഒരു കൊല്ലം ആയി ..ഞാന്‍ സ്നേഹിച്ചിരുന്ന പെണ്ണിനെ ഒഴിവാക്കി ...വീടുകാരുടെ ഇഷ്ട്ടതിനു ഒരു കാശുകാരി പെണ്ണിനെ കല്യാണം കഴിച്ചു ...പക്ഷെ ഇപ്പോള്‍ എന്‍റെ ഉമ്മാക്ക് അവളെ തീരെ ഇഷ്ട്ടമല്ല ...എന്നും തല്ലു ...ഒടുവില്‍ അവള്‍ അവളുടെ വീട്ടില്‍ പോയി ...ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞാന്‍ അവളുടെ അടുത്തേക്ക് പോയി ...അതിന്നു ദേഷ്യം വന്നു എന്‍റെ ഉമ്മ എന്‍റെ പാസ്പോര്‍ട്ട്‌ എടുത്ത് കീറി ...പിന്നെ പുതിയത് എടുക്കാന്‍ ഞാന്‍ തന്നെ കാശു ചിലവാക്കി ...ഇപ്പൊ അവളെ  ഒഴിവാകണം എന്ന് ഉമ്മാക് ഒരു നിര്‍ബന്ദം ..ഞങ്ങള്‍ക്ക് ആണെങ്കില്‍ പിരിയാനും വയ്യ ...ഈ വിഷമം ഒക്കെ വന്നപോ ഞാന്‍ കുടിക്കാനും തുടങ്ങി ...എന്നാലും ഇക്ക നമ്മള്‍ ഇസ്ലാം മത വിശ്വസിക്കള്‍ ഇങ്ങനെ കുടിക്കാന്‍ പാടുണ്ടോ ..? ..അത്  ഹറാം അല്ലെ ? ..അപ്പൊ സിനിമ കാണനുനതോ ...അത് ഹറാം അല്ലെ ?....ഇല്ല ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല ...
ആള് കുടിക്കാന്‍ വീണ്ടും ഓര്‍ഡര്‍ ചെയ്തു ...എന്റമ്മോ ...ഇവനെ പറ്റിയാകുമോ ആരോ പറഞ്ഞത് .."ഒസിക് കിട്ടയാല്‍ ആസിഡും കഴിക്കും എന്ന് "...സാധനം വീണ്ടും എത്തി ,,ആള് അത് പൊട്ടിച്ചു  
ഗ്ലാസില്‍ ഒഴിച്ചു ..
.എന്‍റെ പൊന്ന് പെങ്ങന്മാരെ ഉമ്മമാരെ ...വീടിലെ നിസാര വഴക്കുകള്‍ കൊണ്ട് ..കുടിയന്മാരാവുനത് ...നിങ്ങളുടെ മക്കളും ..ഭര്‍ത്താക്കന്മാരുമല്ലേ ?...

No comments:

Post a Comment