Saturday, August 4, 2012

ആയായി ഫാന്‍സ്‌ !



എന്‍റെ ചെറുപത്തില്‍ എനിക്ക് ആരാധന തോന്നിയിട്ടുള അപൂര്‍വ്വം ചിലരില്‍ ഒരാളാണ് "ആയായി"...ആള് എന്‍റെ വാപ്പയുടെ സ്വന്തം അനിയനാണ് ....ഞങളുടെ വീടിലെ എല്ലാ കുട്ടികളും ആയായി എന്ന് വിളിക്കും ...

കാഴ്ചയില്‍ അധിക്കം സൈസ് ഇല്ലെങ്കിലും ആളുടെ സാഹസിക പ്രേഗടനങ്ങള്‍ക്ക്  മുന്നില്‍ ആരും ആളുടെ ഒരു ഫാന്‍ ആയി മാറും ..ഈ സകല കലാ വല്ലബന്‍ എന്നോകെ പറയുനത് ആയയിനെ ഒക്കെ  പറ്റിയാകും എന്ന്‍ എനിക്ക്  തോന്നിയിട്ടുണ്ട് ...ഈ കഴിവുകള്‍ കൊണ്ട് തന്നെയാകും എന്നെ പോലെ എന്റെ തറവാട്ടില്‍ ഉണ്ടായിരുന്ന മറ്റു കുട്ടികളെയും ...എന്തിനു പറയുന്നു നാട്ടിലുള്ള യുവാക്കളെയും ഒരു ആയായി ഫാന്സാകി  എന്നതാണ് സത്യം ..

.ബ്രയ്ക്ക് ഡാന്‍സ് കളികുനത് കൊണ്ട്  ബ്രയ്ക് നൌഷാദ് എന്നും ..കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ്‌ ആയത് കൊണ്ട്  കരാട്ടെ നൌഷാദ് എന്നും ,,പല പേരുകളും ആയായിക് ഉണ്ടായിരുന്നു ...ചിറക്കല്‍ അങ്ങാടിയില്‍ പോയി ബ്രയ്ക് നൌഷാതിന്ടെ വീടിലെ കുട്ടിയാ എന്ന് പറഞ്ഞാല്‍ ആരും തന്നെ അറിയാത്തവര്‍ ഉണ്ടായിരുന്നില ....

പഠിക്കുന്ന കാലത്തും മറ്റും കണക്കിലും മറ്റു പല വിഷയങ്ങളിലും ഫുള്‍ മാര്‍ക്ക്‌ വാങ്ങി വരുന്ന ആയായിയെ കുറിച് ഇന്നും ഒരു വെടുവീര്പോടെ ഉമ്മ ഞങ്ങളോട് പറയും .."എന്ത്  നന്നായി പഠിച്ചിരുന്ന കുട്ടിയായിരുന്നു നൌഷാദ് " എന്തോവോ അവന്‍ ഇങ്ങനെ ആയതു ? ആ പറച്ചില്‍ കേള്‍കുമ്പോള്‍ ആയയിയുടെ കഴിവുകളെ കുറിച് ഒര്കുമ്പോള്‍ അത് ശരിയാണ് എന്ന് എന്നികും തോന്നും ....

പണ്ട് ചിറക്കല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ ഉത്സവത്തിന്നു ആയയിയുടെ ബ്രയ്ക് ഡാന്‍സ് കാണാന്‍ ഞാനും പോയിട്ടുണ്ട് ...ആന്നു അവിടെ കൂടിയ ജന കൂട്ടത്തെ ഞാന്‍ ഇന്നും ഓര്‍കുന്നു ...വീട്ടില്‍ ആയായിക്ക് സ്വന്തമായി ഒരു മുറിയുണ്ട് ..മുറിയുടെ ഒരു ചുമരില്‍ കലാപരമായി ലോകത്ത് പ്രേഷസ്തമയവരുടെ അനേകം ചിത്രങ്ങള്‍ കാണാം ...അതില്‍ കൂടുതലും മരിച്ചുപോയ പോപ്‌ ഗായകന്‍ മൈക്കല്‍ ജാക്സന്‍ ...ബ്രൂസ് ലീ എന്നിവരായിരുന്നു ....മൈക്കല്‍ ജാക്സന്‍ അന്ന് ചെയ്തിരുന്ന പല ഡാന്‍സ് സ്റെപ്സ്‌ ആയായി വളരെ മനോഹരമായി കാണിക്കും ....

റൂമില്‍ ഉള്ള പ്രശസ്തരുടെ ഫോടോകിടയില്‍ ഒരു നാള്‍ ആയായിയുടെ ഫോട്ടോ വരും എന്ന്‍ എനിക്ക് ഉറപ്പായിരുന്നു ...
മാര്‍ഷ്യല്‍ ആര്‍ട്സില്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ കിട്ടിയിടുല്ലതിനാല്‍ പണ്ട് വീടിന്റെ ടെറസിനു മുഗളില്‍ കരാട്ടെ ക്ളാസ്  നടത്തുമായിരുന്നു ...കുറെ കുട്ടികള്‍ അന്ന് വീട്ടില്‍ കരാട്ടെ പഠിക്കാന്‍ വരും ...അവരില്‍ ചിലര്‍ക്ക് പഠനത്തിനു ഇടയില്‍ പരിക്ക് പറ്റി..അവിടെ നിന്നും ആശുപത്രിക്ക് കൊണ്ടുപോക്കും ...അതില്‍ പിന്നെ അയാളെ വീടിന്റെ പരിസരത്ത് മഷി ഇട്ടു നോക്കിയ്യാല്‍ പോലും  കാണില്ല ...ചിലപ്പോള്‍ നമ്മുടെ സിനിമകളിലെ ബ്രൂസ് ലിയെ അനുസ്മരിപ്പികുമാര് ...ആയായി വീടിന്റെ ടെറസില്‍ നിന്നും താഴേക്ക് ചാടുനത് കാണാം ...."എന്റ്റമോ" !!!ഞാന്‍ വായയും പൊളിച്ചു നോകി നില്‍ക്കും ...

എന്ടെ വാപ്പയുടെ വാപ്പ ഖത്തറില്‍ നിന്നും കൊണ്ട് വരുന്ന എലെക് ട്രോണിക്സ് ഉപകരണങ്ങള്‍ വല്ലതും കേടുവന്നാല്‍ ..അത് രാവും പകലും ഇല്ലാതെ ഇരുന്നു തിരിപിടിച്ചു ശരിയാകുന്ന ആയായിയെ എനിക്ക് ഇന്നും ഓര്‍കുന്നു ....ചില ദിവസങ്ങളില്‍ ആളു പല പല പ്രേച്ചന്ന വേഷങ്ങളില്‍ വരും ...കൊമ്പന്‍ മീശയും അരയില്‍ ഒരു കത്തിയും വെച്ച് സിനിമകളെ വില്ലന്‍ ..അങ്ങിനെ എന്തെല്ലാം വേഷങ്ങള്‍ .....


പിന്നെ ആയായി വലിയ ഒരു സാഹസികന്‍ കൂടി ആയിരുന്നു ...ചീറി പാഞ്ഞു വരുന്ന ഏതങ്കിലും ബൈകിന്റെ ശബ്ദം അകലെ നിന് കേട്ടാല്‍ ഞാന്‍ പറയും ഉമ്മ ആയായി വരുന്നു...ബൈക്ക് റൈസിംഗ് അത്രക്കും ഹരമായിരുന്നു ആയായിക്ക് ...പല മത്സരങ്ങളിലും മത്സരിച്ചു കിട്ടിയ ട്രോഫികള്‍ ഇന്നും ചിറക്കലെ തറവാട്ടില്‍ കാണാം ....ബൈക്ക് റൈസില്‍ കേരളത്തെ പ്രേതിനിതാനം ചെയ്യുന്ന ജിനന്‍ ആയായിയ്ടെ കൂട്ടുകാരനായിരുന്നു ...ജിനനെ ആയായിയുടെ കൂടെ പലപോഴും ഞാന്‍ കണ്ടിട്ടുണ്ട് ...

അങ്ങിനെ ആയായിയെ കുറിച് ഒര്കുമ്പോള്‍ ഇന്നും കവ്തുകമാണ് ...ഇത്ര അതികം കഴിവുകള്‍ ഉണ്ടായിട്ടും ആയായി എന്തുകൊണ്ട് സൗദി അറേബ്യയിലെ ഏതോ ഒരു നഗരത്തില്‍ തന്ടെ കഴിവുകളില്‍ ഒന്നും പെടാത്ത പണിയെടുക്കുന്നത് ..എന്ത് കൊണ്ട്  പ്രേശാസ്തനയില്ല ..എനിക്ക് ഒരു പിടുത്തവും കിട്ടാത്ത കാര്യം ...ഒരു പക്ഷെ ചില ചീത്ത കൂടുകെട്ടുകളുടെ സ്വതീനം മൂലമാവാം...ചിലപ്പോള്‍ ചില കൂട്ടുകെട്ടുകലനല്ലോ നമ്മെ നന്മയിലേക്കും തിന്മയിലേക്കും നയിക്കുനത്. ..ചില കൂടുകെട്ടുകലാണല്ലോ നമ്മുടെ കഴിവുകളെ ഉയര്തുനതും ...താഴ്തുനതും ...



No comments:

Post a Comment