ഇങ്ങളെ സ്വഭാവം വെച്ച് നോകിയാല്‍ " കൊലപാതകി" എന്ന് കേള്കുമ്പോ തന്നെ ബോധം പോവും ....പിന്നെ ഇങ്ങള്‍ എന്നിനെ ഒരു വക്കീലായി ...ഒന്നുമിലെകില്‍ ഇങ്ങള്‍ നന്നായി നുണ പറയുന്ന ആളായിരിക്കണം അല്ലെങ്കില്‍ ഈ ഇന്ത്യന്‍ പീനല്‍ കോഡുകള്‍ എല്ലാം ഇങ്ങള്‍ അരച്ച് കഷായം വെച്ച് കുടിച്ച ആളാവും....
റൂമില്‍ വന്നത് മുതല്‍ ഒരു റഡാര്‍ പോലെ ഞാന്‍ ലിയാസ്സ്ക്കനെ നിരീക്ഷിക്കാന്‍ തുടങ്ങി ...റൂമില്‍ ഞാന്‍ മാത്രണു ആളോട് വലതും സംസാരിക്കാറ്....നാട്ടില്‍ നിന്നും വന്നിടു അധികം ദിവസം ആയിട്ടില ...ദുബൈയില്‍ ആദ്യമായിട്ടാണ് ...അതും നാട്ടില്‍ കുറെ നിന്നതിനു ശേഷം ..അതിന്റെ വിഷമവും പിന്നെ സ്വന്തം ഭാര്യയെയും ജീവന് തുല്യം സ്നേഹിക്കുന്ന മകളെയും വിട്ടു നില്കുനതിന്റെ സങ്കടം വേറെ ...ചിലപ്പോള്‍ ഞാന്‍ ആശ്വസിപ്പികും ....
പക്ഷെ ഒരു രക്ഷയുമില്ല ,ആള് ഫുള്‍ സെന്റി ...ഇത് എന്തൊരു നാട് ,,ഭയങ്കര ചൂടും പിന്നെ തിരക്ക് കൂടിയ കുറെ ആളുകളും ,,,എപ്പോഴും തിരക്ക് തന്നെ തിരക്ക് ,,,അതിനൊക്കെ നമ്മുടെ നാട് ,,ഹോ ..ആ പച്ച പുല്‍പാടങ്ങളും പുഴയും കുന്നും മലയും ,,പൂരവും ..ഹോ ...എന്നാലും ഇതിനെക്കാള്‍ എനിക്ക് സങ്കടം എന്‍റെ പൊന്നുമോളെ കാണാന്‍ ഇനി ഞാന്‍ എത്ര കാത്തിരിക്കണം ..സമാധാനതിന്ടെ സ്വരത്തില്‍ ഞാന്‍ പറയും ,,,ഇങ്ങളെ പോലെ തന്നെയാണ് മറ്റു പലരും ഇവിടെ ജീവികുനത് ...പലതും സഹിച്ചും ഇഷ്ട്ടപെട്ടവരെ വിട്ടു പിരിഞ്ഞും ...അങ്ങിനെ എത്രയോ ആളുകള്‍ ....എന്തിനു പറയുന്നു നമ്മുടെ ആളുകള്‍ ദിവസം തോറും ആഗോഷിക്കുന ഹര്‍ത്താലും ബന്ദും നഷ്ട്ടപെടുതിയല്ലേ നമ്മള്‍ ഇവിടെ ജീവികുന്നത് ...(ചിരി)
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു ...എന്നില്‍ ഒരു സംശയം ഉയന്നു വന്നു ,,,ലിയാസ്സ്ക്ക നാട്ടില്‍ വക്കീല്‍ ആയിരുന്ന ഇങ്ങള്‍ എന്തിന്നു ഈ ദുബൈയില്‍ എത്തി അതും ഒട്ടും പരിചയമില്ലാത്ത ഒരു പണിയെടുത്തു അറബിയുടെ അന്ധറില്‍ കഴിയണം?....ഓഹോ അത് ഒരു വലിയ കഥയാണ് ....ഞാന്‍ : വേണ്ട അതികം വലികണ്ട...ഒന്ന് ചുരുക്കി പറഞ്ഞാല്‍ മതി ....
ലിയ്യാസ്സ്ക്ക കഥ പറഞ്ഞു തന്നു ...മൂപ്പര് പഠിത്തം എല്ലാം കഴിഞ്ഞു ബോംബെയില്‍ പണിയുന്നുമില്ലാതെ ..കണ്ണീ കണ്ട കൊതുവിനെയും ഈച്ചയേയും ആട്ടിയും കൊന്നും നോരെം കളയുന്ന സമയം ....ഭൂട്ടാന്‍ ലോട്ടറി അടിച്ച പോലെ ഒരു കേസ് കിട്ടി ...."അടിച്ചു മോനെ"!! (നമ്മുടെ കിലുക്കത്തില്‍ ഇന്നസന്‍റ് സ്റ്റൈല്‍ ) ..
~~ഇന്‍റെര്‍ മിഷന്‍ ~~
കേസ് കൊല കേസാണ് ,,,ലിയാസ്സ്ക്ക രണ്ടും കല്പിച്ചു കേസ് ഏറ്റെടുത്തു ...പ്രതിയെ പുറത്തു കൊണ്ട് വരാന്‍ ലിയാസ്സ്ക്ക പണി പതിനെട്ടും പയറ്റി ...എന്തിനു പറയുന്നു കോടതിയില്ലേ പല ഗര്‍ജിക്കുന സിംഹങ്ങളുമായി മായി വരെ മുട്ടി ...പക്ഷെ പണി എന്നത്തെ പോലെ തന്നെ പാളി ...കോടതി പ്രതിയെ ജീവപര്യന്തം ശിക്ഷിക്കാന്‍ വിധിയായി....ലിയാസ്സ്ക്ക വിട്ടില്ല ...ഏത് സുപ്രീം കോടതി വരെ പോയ്യാലും പ്രതിയെ പുറത്ത് ഇറക്കും എന്ന് പറഞ്ഞു ....ഇതിനു ഇടയ്ക്കു പ്രതിയുടെ ആളുകളെ കണ്ടു ലിയാസ്സ്ക്ക കുറച്ചു പണം ചോദിച്ചു ....അവര്‍ ലിയസ്സ്ക്കാടെ തന്ധക്ക് വിളിച്ചില്ല എന്ന് മാത്രം ...
കേസ് റീ ഓപ്പണ്‍ ചെയ്തു....തനിക്ക് പൈസ ഒന്നും കിട്ടില എന്ന് തോനിയ്യ ലിയാസ്സ്ക്ക രാഷ്ട്രീയക്കാരെ വെല്ലുന്ന തരത്തില്‍ കാലുമാറി ....പ്രതിയുടെ ജീവപര്യന്തം പ്രമോഷന്‍ കിട്ടി തൂക്കു കയറായി....പ്രതിയുടെ ആളുകള്‍ ലിയ്യാസ്സ്കനെയും തൂക്കാന്‍ തിരുമാനിച്ചു ....ലിയാസ്സ്ക്ക ഒട്ടും സമയം കളഞ്ഞില്ല ...നേരെ കാലിഫോര്നിയക്ക് ഉരു കൊണ്ട് പോക്കുന്ന ഒരു വിമാനം വഴി ദുബായ് എയര്‍പോര്‍ട്ടില്‍ എത്തി .....
വര്‍ഷങ്ങള്‍ കടന്നു പോയി ....എന്നെ കാണുമ്പോള്‍ ലിയാസ്സ്ക പറയും " ഇന്നി നാട്ടില്‍ പോയ്യാല്‍ ഞാന്‍ തിരിച്ചു വരില്ല ...അപ്പൊ ഇങ്ങളെ മറ്റേ പാര്‍ട്ടി തട്ടികളയില്ലേ ലിയാസ്സ്ക്ക ?....ഏയ് അവര്‍ അതൊക്കെ മറന്നിട്ടുണ്ടാവും ....അങ്ങിനെ ഇനി ഒരിക്കലും ദുബായ് കടപ്പുറം വഴി വരില്ല എന്ന ഗമയില്‍ ലിയാസ്സ്ക്ക ഞങ്ങള്‍ക്ക് ഒരു ഗംഭീര പാര്‍ട്ടിയും തന്നു സ്ഥലം വിട്ടു !....
നാളുകള്‍ കുറച്ചു കഴിഞ്ഞു ,,,,ലിയ്യസ്സ്ക്കാടെ ഒരു വിവരവുമില്ല ....പിന്നീടാന്നു റഫീക്ക വഴി ഞാന്‍ അറിഞ്ഞത് "നമ്മുടെ ലിയാസ്സ്ക്ക തിരുച്ചു വന്നിരിക്കുന്നു" (സുരേഷ്ഗോപി സ്റ്റൈല്‍ : താ പോയ്യി തേ വന്നു ) ...
ചിലപ്പോള്‍ ഞങളെ ഫേസ് ചെയ്യാനുള്ള ചമ്മല് കൊണ്ടാവാം ലിയാസ്സ്ക ഞങളുടെ റൂമിലേക്ക് വന്നില്ല ....
യാത്രിസ്ചികമായി ഒരു ദിവസം ലിയാസ്സ്ക്കനെ ഞാന്‍ കണ്ടുമുട്ടി ....ലിയാസ്സ്ക്ക ഇങ്ങള്‍ പിന്നേം വന്നോ "? ....ഒരു ചമ്മലോടെ പറഞ്ഞു ...ഏയ് ,,,ഞാന്‍ എന്തായാലും അടുത്ത കൊല്ലം പോവും ...
ലിയാസ്സ്ക്ക ഇനി ഇങ്ങളെ അറബികള്‍ ചാട്ടവാര്‍ കൊണ്ട് അടിച്ചു ഇവിടെ നിന്ന് നാട് കടത്തിയാല്‍ പോലും ഇങ്ങള്‍ പോവില്ല (ഞാന്‍ മനസ്സില്‍ പറഞ്ഞു )....
വക്കീലിന്റെ കഥ കൊള്ളാം. പക്ഷെ ഇവിടെ ആരും കയറി വന്നതായി കാണുന്നില്ലല്ലോ മോനെ? ഇങ്ങോട്ട് എന്നെ പറഞ്ഞു വിട്ട നേന പോലും അടയാളം വെക്കാതെ കടന്നു കളഞ്ഞിരിക്കുന്നു?.പിന്നെ നീ കുറെ സിനിമ കണ്ടതോണ്ടാവും ഈ സിനിമാ ഉപമകളും എല്ലാ പോസ്റ്റിലുമുള്ള ആ ഇട വേളകളും...!(വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കാന്‍ മറക്കേണ്ട, കൂട്ടത്തില്‍ അക്ഷരത്തെറ്റുകളുടെ കാര്യവും..)
ReplyDeleteവളരെ നന്ദി മാഷെ ....സിനിമ എന്റെ ഒരു സ്വപ്നമാണ് ...വേഡ് വെരിഫിക്കേഷന്‍..എടുത്തു മാറ്റി ...വന്നതിനു വളരെ നന്ദി ...
Deleteവല്യ കൊഴപ്പമില്ല. ശൈലി ഒന്നൂടെ മെച്ചപ്പെടുത്തണം,പിന്നെ പോസ്റ്റ് ചെയ്യും മുമ്പ് രണ്ടുതവണ മനസ്സിരുത്തി വായിച്ചു നോക്കുക അക്ഷരതെറ്റുകള്‍ പരമാവധി ഒഴിവാക്കാനാവും.
ReplyDeleteശ്രമിക്കാം ഇക്ക
Delete