Tuesday, July 31, 2012

ചില വീടിഓസ്

ദുബായ്  മ്രെഗശാലയില്‍നിന്നും ചിത്രീകരിച് 


ഞങളുടെ സുന്ദര ഗ്രാമം പാടൂരിനെ കുറിച്  ഞാനും എന്റ്  കൂട്ടുകാരന്‍ യാസിര്‍ പാടൂരും കൂടി ഉണ്ടാക്കിയത്

വലിച്ചെറിയുന്ന കുപ്പികളുടെ വില !

അന്നൊരു ഒഴിവ് ദിവസമായിരുന്നു ..സാധാരണ പോലെ സൂര്യന്റെ ചൂട് കൂടിവന്നു ..ഞാന്‍ മെല്ലെ പുതപിനുളിന്നിന്നും പുറത്തുചാടി ...ഒഴിവ്  ദിവസങ്ങള്‍ മിക്കവാറും എന്‍റെ കുടുംബങ്ങളുടെ കൂടെ ആയിരിക്കും ചിലവഴിക്കുക ...പക്ഷെ അന്ന് ഞാന്‍ ഒന്ന് ചുറ്റി കറങ്ങാന്‍ തിരുമാനിച്ചു ...താഴാതെ കടയില്‍ നല്ല ദോശ കിട്ടും ..ദോശ എന്‍റെ പ്രിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ...പ്രേതേകിച്ചു മസാല ദോശ ...എന്‍റെ ഓഫീസില്‍ ഉള്ള വിദേശികള്‍ക്ക് പോലും ദോശ വാങ്ങികൊടുത് " ദോശ ഫാന്സാക്കി "...!! എന്‍റെ ദോശ തീറ്റ കണ്ട്ടു കണ്ണ് തള്ളിയവര്‍ പലരും എന്നോട് ചോദിച്ചു "ഇതൊക്കെ എവിടേക്ക് പോകുന്നു "...

സമയം ഏകദേശം ഒരു പത്ത് മണി ആയിരിക്കുന്നു ...ഞാന്‍ ദോശ സാപിട്ടു ..റൂമിന്റെ അടുത്തുള്ള അല്‍ ഗുറൈര്‍ സെന്‍റെര്‍ ലക്ഷ്യമാക്കി നടന്നു ...അല്‍ ഗുറൈര്‍ സെന്‍റെര്‍ എന്‍റെ പ്രിയപ്പെട്ട മാളുകളില്‍ ഒന്നാണ് ..അവിടുത്തെ മുക്കും മൂലയും എനിക്ക് പരിചിതമാണ് ...അവിടുത്തെ മാര്‍ബിള്‍ ഫ്ലൂറിംഗ് പലപോലും എന്നെ അത്ബുധപെടുത്തി അത്രക്ക് മനോഹരമാണ് അത് ...പല അവധി ദിവസങ്ങളും ഞാന്‍ അവിടെ കറങ്ങി നടന്നിടുന്ദ് .....


മാളിന്‌ സമീപത്ത് ഉള്ള ബസ്‌ സ്റ്റോപ്പില്‍ ദുബായ് മുനിസിപാലിറ്റി വക മൂന്ന് റീ സയ്കില്‍  ബിന്നുകള്‍ ഉണ്ട് ...മറ്റു എമിരറ്സുകളെ അപേക്ഷിച് ദുബായിയോട് കൂടുതല്‍ ഇഷ്ട്ടം തോന്നിയിട്ടുള്ളത് ഇവിടുത്തെ വൃത്തിയും   പിന്നെ പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് സര്‍വീസും കണ്ടിട്ടാണ്‌ .....


...പറഞ്ഞുവന്നത് അതല്ല ,,,,ആ റീ സയ്കില്‍ ബിന്നുകളില്‍ ഒരെണ്ണം നാം കുടിച്ചു വലിച്ചെറിയുന്ന ബോട്ടില്‍സ് ഇടന്നാണ് ...നമ്മുടെ കാഴ്ചയില്‍ ചിലപ്പോള്‍ അവയ്ക്ക് വലിയ പ്രാധാന്യം കാണില്ല ...എന്നാല്‍ ഈ വേസ്റ്റ് ബിന്നുകള്‍ ചുറ്റിപറ്റി കുറെ ജീവിതങ്ങള്‍ ഈ ദുബായ് മഹാ നഗരത്തിലുണ്ട് എന്നാണ് വാസ്തവം നാം ചിലപ്പോള്‍ കളിയാക്കി അവരെ "കല്ലി വല്ലികള്‍" എന്ന് വിളിക്കാറുണ്ട്....പല വര്‍ണ്ണത്തിലുള്ള കവറുകളില്‍ പല പല പാനീയങ്ങളുടെ ഒഴിഞ്ഞ കുപ്പിയുമായി അവര്‍ ഈ കൊടും ചൂടില്‍ നഗരം ചുറ്റുന്നു ..നാം വലിച്ചെറിയുന്ന ആ .ഒഴിഞ്ഞ ആ കുപ്പികള്‍ അവര്‍ക്ക് പ്രിയപെട്ടതാണ് ...അത് അവര്‍ എവിടെ കണ്ടാലും ഒരു മടിയും ഇല്ലാതെ വാരിയെടുക്കും ...അതിനു പിന്നിലെ വരുമാനമായ തുച്ചമായ നാണയ തുട്ടുകള്‍ നമുക്ക് ചെറുത് ആയിരിക്കാം ...പക്ഷെ അവര്‍ക്ക് അത് വലുത് തന്നെ ..അലാതെ അവര്‍ ഈ കൊടും ചൂടില്‍ ഈ കുപ്പികള്‍ക്ക് പരത്തുന്ന കണ്ണുമായി നടക്കിലല്ലോ? ...

അങിനെ നടക്കുമ്പോള്‍ ഞാന്‍ ആ കാഴ്ച കണ്ടത് ...ഒരു വലിയ കവറില്‍ കുറെ കാലികുപികളുമായി ഒരാള്‍ നടന്നു വരുന്നു ...അങിനെ അയാള്‍ ആ ബസ്‌ സ്റ്റേഷന്‍ പരിസരത്തുള്ള വേസ്റ്റ് ബിന്‍ ഇരിക്കുന സ്ഥലത്തെത്തി ...ചുറ്റും ഒന്ന് കണ്ണോടിച്ചു ...അയാള്‍ ബോട്ടില്‍സ് ആന്‍റ് കാന്‍സ്‌ എന്ന് എഴിതിയ ...ബിന്നില്‍നിനും ...കുപ്പികള്‍ എടുക്കാനുള്ള ശ്രമത്തിലാണ് ..കുപ്പികള്‍ എടുക്കാനുള്ള ശ്രമത്തില്‍ അയാളുടെ കൈകള്‍ മൂര്‍ച്ചയുള്ള എന്തോ കുപ്പിചില്ലിഒ കൊണ്ടു എന്ന് തോന്നുന്നു ...രക്തം  വാര്നോലികുന്ന കൈകളില്‍ പിടിച്ച ചോര കളറുള്ള ആ കൊക്കോ കോള ബോട്ടില്‍ തന്ടെ അടുത്തുള്ള കവറില്‍ സൂക്ഷിച് അയാള്‍ തന്‍റെ വസ്ത്രത്തില്‍ നിനും ചെറിയ ഒരു കഷ്ണം കീറി അതുകൊണ്ട് മുറിവ് കെട്ടിവെച്ചു ..കുപ്പികള്‍ ഇട്ടിരുന്ന കവര്‍ എടുത്ത് അയാള്‍  ...അടുത്ത വാസ്റ്റ് ബിന്നുകള്‍ നോക്കി നടന്നു ....

Monday, July 30, 2012

വെള്ളിച്ചം


കണ്ണിനെ പറ്റി എന്നും അവള്‍ക് അത്ഭുതമായിരുന്നു ..അതിനെ പറ്റി ഒരായിരം ചോദ്യം അവള്‍കുണ്ടാകും ..പലരോടും അവള്‍ അതിനെ പറ്റി ചോദിക്കും ...വേദനയോടെ അവര്‍ അവളുടെ ചോദ്യത്തിന് മറുപടിപറയും ..എല്ലാം കേട്ടശേഷം അവള്‍ പറയും കണ്ണിനു ഈശ്വരന്‍ കൊടുത്ത വെളിച്ചം വലിയ കാര്യം തന്നെ ...എന്ത് കൊണ്ട് എന്നപോലെ ചിലര്‍ക്ക് ഈശ്വരന്‍ അത് തടഞ് വെയ്കുന്നു ...ആ വെളിച്ചമുന്ടെങ്കില്‍ ...നിങളെ പോലെ ഈ ലോകത്തിന്ടെ വര്‍ണ്ണ മനോഹാരിതയും ..പുഴകളും പൂക്കളും അരുവികളും ...നീലാകാശവും ...പിന്നെ എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്‍റെ മാതാപിതാകളെയും കാണാമായിരുന്നു അല്ലെ ?

ചെറിയ സ്വരത്തില്‍ വലിയ വേദനയില്‍ അവള്‍ പറഞ്ഞു ....

ഈശ്വരന്‍ കണ്ണുകള്‍ക്ക് നല്‍കിയ വെളിച്ചം ..അത് മഹാ വെളിച്ചം തന്നെ ...

Saturday, July 28, 2012

ഒരിക്കലും തുറക്കാനാവാത്ത നോമ്പുമായി വന്ന ഒരാള്‍


സംഭവവും ഇതിലെ കഥാ പാത്രങ്ങളും തികച്ചും സങ്കല്പികമല്ല......
 ...ആകസ്മികമായ്  ഉണ്ടായ ഒരു അനുഭവം മാത്രം ..ഇതിലെ ചില കഥാ പാത്രങ്ങള് എനിയ്ക്ക് മുന്പരിചയം ഉള്ളവരാണ് കാരണം പലപ്പോഴായി ഉള്ള എന്റെ തെക്ക് വടക്ക്യാത്രയില് ഞാന്കണ്ടു പരിചയിച്ച മുഖങ്ങള്എന്നാല് അയാളെ ഞാന് ആദ്യമായാണ് കാണുന്നത്..അതെ ഒരിക്കലും തുറക്കാനാവാത്ത  നോമ്പുമായി വന്ന ഒരാള്‍....:)

നോമ്പ് തുടങ്ങിയിട്ട് ദിവസങ്ങള് പിന്നിടുന്നു പക്ഷെ കൊടും ചൂടിന് ഒരു കുറവുമില്ല..കഴിഞ്ഞ കൊല്ലം ഇങനെ ഒരു നോബ്കാലത് നടന്ന ഒരു സംഭവം നോമ്പ് കാലത്തും മറകാതെ ഒരു വേദനയുള്ള ഓര്മയായി നില്കുന്നു..:(

  ..ഓഫീസില്കാലത്ത്ക്രത്യം ഒന്പതു മണിയ്ക്ക്എത്തണം...നോമ്പ് കാലമായാല്ഓഫീസില്കാര്യമായ പണിയൊന്നും കാണില്ല ,,മിക്കവാറും ജോലി ചെയ്യുനതായി അഭിനയിച്ചും പുതിയ കണ്ടുപിടുത്തങ്ങള് നടത്തിയും സമയം എങ്ങിനെയെങ്കിലും മൂന്ന് മണിയാക്കും..ഞാന് മാത്രമല്ല എന്റെ അപ്പുറത്ത് ഇരുന്നു ഫുള്ടൈം ഫേസ്ബുക്ക് നോക്കുന്ന ദേവനും അവന്റെ അപ്പുറത്ത് ഇരുന്നു യുടുബില്ഫണ്ണി വീഡിയോസ് കാണുന്ന ആലൂ" എന്ന് ഞങള്‍വിളിക്കുന്ന അല്ട്വിനും എല്ലാം ഉടായിപ്പ് തന്നെ….എല്ലാവരും അവരുടെ സ്വന്തം ലോകത്ത്‌...
പതിവ് പോലെ സമയം കൃത്യം മൂന്നുമണി..എല്ലാവരും മുഖത്തോട് മുഖം നോക്കിതുടങ്ങി...പലരെയും സീറ്റില്‍ കാണുന്നില ...ആന കിടന്നിടത്ത്  പൂട പോലുമില്ല എന്ന അവസ്ഥ ...എന്നാല്‍പിന്നെ തോമസുട്ടി വിട്ടോടാ !!!എന്ന മട്ടില്‍ഞാനും ദേവനും അല്ട്വിനും ഓഫീസില്നിനും സ്കൂട്ടായി ..

..പുറത്ത്‌ അതികഠിനമായ ചൂട് ഓഫീസില്നിനും കുറച്ചുദൂരം നടനാല്‍ ദുബായ് ദേര പോകുന്ന ബസ്കിട്ടും....റോഡ്‌ ക്രോസ് ചെയ്യാന്‍ഞങള്‍നടന്നു ..റെഡ്‌ സിഗ്നല്‍ കണ്ടിട്ടും പാഞ്ഞു വരുന്ന വാഹനങ്ങള്‍...വേഗം ബസ്‌സ്റ്റേഷന്‍എത്താന്‍ഞങള്‍ഓടി ...കാരണം ബസ്‌സ്റ്റേഷനില്‍ എസിയുണ്ട്...
ബസ്സ്‌ ചുട്ടുപഴുത്ത റോഡിലുടെ ഞങളുടെ അടുത്തെത്തി.യാത്രക്കാര്‍പലരും നോമ്പിന്‍റെ ക്ഷീണത്തില്‍ ഉറക്കത്തിലാണ് ..ബസില്‍കിടന്നു ഉറങ്ങിയലുള്ള നൂറു ദിര്‍ഹം കൊടുക്കാന്‍തയ്യാറായ ഉറക്കകാര്‍...ബസ്‌പല സ്ഥലങ്ങളില്നിനും ആളുകളെ എടുത്തു നീങ്ങി തുടങ്ങി ...

കുറച്ചു കഴിഞ്ഞ് ഒരു സ്റ്റേഷന്‍എത്തിയപ്പോള്‍ഒരു പ്രായമായ ആള്‍ബസില്‍കയറി...സൂര്യന്‍റെ ചൂടില്‍ അയാളുടെ ശരീരം വിയര്‍ത്ത്‌ കുളിച്ചിരികുന്നു ബസ്സില്‍ എന്‍റെ കുറച്ച്‌ മുന്‍പിലുള്ള സീറ്റില്‍ഇരുന്നു ..അടുത്ത് ഇരിക്കുന്ന ആളുകള്‍ അയാളുടെ അടുത്ത് ഇരിക്കാന്‍വിഷമം ഉള്ളതായി എന്നിക്ക് തോന്നി ..നോമ്പ് ഉള്ളതിനാല്‍ ഞാനും നൂറു ദിര്‍ഹം ഫൈന്‍മറന്നു ഉറങ്ങിപോയി ...പെട്ടെന്ന് ആളുകളുടെ ശബ്ദം കേട്ട് ഞാന്‍ എണീറ്റു..കുറച്ചു മുന്‍പ്‌  ബസില്‍ കയറിയ വയസായ ആളുടെ ചുറ്റും ആളുകള്‍കൂടിയിരിക്കുന്നു എന്തോ അയാള്‍കഠിനമായ വേദന മൂലം പ്രയാസപെടുനത് ഞാന്‍കണ്ടു ..ആളുകള്‍ അയാളുടെ ദയനീയ അവസ്ഥ കണ്ട് എന്ടുചെയ്യനമെന്നു അറിയാതെ നില്‍കുന്നു ..ഒരാള്‍അയാള്‍ക്ക് വെള്ളം കൊടുക്കാന്‍ നിര്‍ദേശിച്ചു  അപ്പോള്‍ ബസ്സില്‍ ഉണ്ടായിരുന്ന  ഒരാള്‍ അയാളുടെ ബാഗില്‍നിനും ഒരു കുപ്പി വെള്ളം കൊണ്ടുവന്നു ..എന്നാല്‍ ആ  മനുഷ്യന്‍ പറഞ്ഞു “മേം ഉപവാസ്‌ കാര്‍രഹാ ഹും “ ഒട്ടും മായം കലരാത്ത ഒരു വിശ്വാസിയുടെ വാക്കുകള്‍....അയാള്‍വേദന അടക്കാന്‍കഴിയാതെ കൈ നെഞ്ജോടുചെര്‍ത്തു പിടിച്ചു ..കുറച്ച്‌സമയത്തിന് ശേഷം അയാള്‍തളര്‍ന്നു വീണു..ഒരാള്‍ഡ്രൈവറെ പോയി വിളിച്ചു ഡ്രൈവര്‍ ബസ്സ്‌നിര്‍ത്തി ഇറങ്ങി വന്നു...~~ഇന്‍റെര്‍ മിഷന്‍ ~~

ആളുകള്‍ അയാളെ വിളിച്ചു കൊണ്ടിരുന്നു..എന്നാല്‍ ഇനി ഒരിക്കലും അയാള്‍ ഉണരില്ല എന്ന് തിരിച്ചരിയ്യാന്‍കുറച്ചു സമയം മാത്രം വേണ്ടിവന്നു ...ബസ്സിനുള്ളിലെ സ്ത്രീ ജനങ്ങള്‍ സംഭവം  അറിയാന്‍ പുറകിലോട്ട് നോക്കിയിരിക്കുന്നു ..കുറച്ചു   സമയത്തിന് ശേഷം ദുബായ് പോലീസിന്ടെയും ആബുലന്സിടെയും ഉയര്‍ന്ന ശബ്ദം അവിടേക്ക് പാഞ്ഞടുത്തു എല്ലാവരും നിശബ്ദമായി ...പോലീസുകാര്‍ഡ്രൈവറുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു .ആബുലന്സുക്കാര്‍ ആദ്യം അയാളെ പരിശോദിച്ചു .പിന്നീട് ഒരു സ്ട്രെച്ചറില്‍അയാളെ കിടത്തി പുറത്തേക്ക്‌കൊണ്ടുപോയി ....കാര്‍ഡിയാക് അറസ്റ്റ് ആണെന്ന് അവര്‍ തമ്മില്‍സംസാരികുന്നത് കേട്ടു ...ബസ്സിലുണ്ടയിരുന്നവര്‍അയാളെ കുറിച്ച് സംസാരം തുടര്‍ന്നു.....”വോ മര്‍ഗയ “ പലരും പിറുപിറുത്തു ...പലരും അയാളുടെ ജാതിയും മതവും തിരക്കികൊണ്ടിരുന്നു ...


ഞാന്നും അയാളെ കുറിച്ച് മാത്രം ആലോചിച്ചു ..ഒരു പക്ഷെ അയാളുടെ സഹാവാസികള്‍ നോമ്പ് തുറക്കാന്‍ അയാള്‍ക്ക് വേണ്ടി എവിടെയ്യോ കാത്തിരികുനുണ്ടാവാം...അയാള്‍ അയച്ച്കൊടുക്കുന്ന പൈസക്കും അയാളുടെ തിരിച്ചുവരവിനും  വേണ്ടി കാത്തിരിക്കുന്ന ഒരു കുടുംബം ,,,,അവര്‍അറിഞ്ഞിരികുമോ ?...ഇനി ഒരിക്കലും അയാള്‍തിരിച്ചു വരില്ല എന്ന്?...മികച്ച സമ്മാനവുമായി ഈശ്വരന്‍അയാളെ കാത്തിരികുന്നു എന്ന വിശ്വാസത്തില്‍ഞാന്‍യാത്ര തുടര്‍ന്നു ...