Showing posts with label ദുബായ് (പ്രവാസം). Show all posts
Showing posts with label ദുബായ് (പ്രവാസം). Show all posts

Sunday, August 5, 2012

ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ !(ഒരു പേടിതൂറി വക്കീല്)


എന്‍റെ റൂമിലുള്ള റഫീക്കയുടെ കൂടെയാണ് ത്രിശൂര്‍ കാരനായ ലിയാസ് എന്ന ആളെ കാന്നുനതും പരിചയ പെടുന്നതും ...കുറ്റകൃത്യങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വായില്‍ വിരല്‍ വെച്ചാല്‍ പോലും കടികാത്ത മനുഷ്യ ജന്മങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ തിരിച്ചരിയ്നത് ലിയാസ്ഇക്കാനെ കണ്ടപ്പോളാണ് ...ഇത്രക്കും പാവതാനായ ഈ വിദ്വാന്‍ പിന്നെ എങ്ങിനെ ഒരു വക്കീലായി ..? ഞാന്‍ ചോദിക്കും ....ലിയാസ്ഇക്ക ...ഈ വക്കീല്‍ എന്നോകെ പറയുമ്പോള്‍ കുറച്ചു ധൈര്യം ഒക്കെ വേണ്ടേ ,,മിനിമം ഒരു കൊലയാളി മുന്നില്‍ വന്നു നിന്നാല്‍ മുട്ട് വിറകാതെ നില്‍കാനുള്ള ധൈര്യം എങ്കില്ലും ...ലിയാസ്ക്ക നിറുത്താതെ ചിരിക്കും ..

ഇങ്ങളെ സ്വഭാവം വെച്ച് നോകിയാല്‍ " കൊലപാതകി" എന്ന് കേള്കുമ്പോ തന്നെ ബോധം പോവും ....പിന്നെ ഇങ്ങള്‍ എന്നിനെ ഒരു വക്കീലായി ...ഒന്നുമിലെകില്‍ ഇങ്ങള്‍ നന്നായി നുണ പറയുന്ന ആളായിരിക്കണം അല്ലെങ്കില്‍ ഈ ഇന്ത്യന്‍ പീനല്‍ കോഡുകള്‍ എല്ലാം ഇങ്ങള്‍ അരച്ച് കഷായം വെച്ച് കുടിച്ച ആളാവും....

റൂമില്‍ വന്നത് മുതല്‍ ഒരു റഡാര്‍ പോലെ ഞാന്‍ ലിയാസ്സ്ക്കനെ നിരീക്ഷിക്കാന്‍ തുടങ്ങി ...റൂമില്‍ ഞാന്‍ മാത്രണു ആളോട് വലതും സംസാരിക്കാറ്....നാട്ടില്‍ നിന്നും വന്നിടു അധികം ദിവസം ആയിട്ടില ...ദുബൈയില്‍ ആദ്യമായിട്ടാണ് ...അതും നാട്ടില്‍ കുറെ നിന്നതിനു ശേഷം ..അതിന്റെ വിഷമവും പിന്നെ സ്വന്തം ഭാര്യയെയും ജീവന് തുല്യം സ്നേഹിക്കുന്ന മകളെയും വിട്ടു നില്കുനതിന്റെ സങ്കടം വേറെ ...ചിലപ്പോള്‍ ഞാന്‍ ആശ്വസിപ്പികും ....


പക്ഷെ ഒരു രക്ഷയുമില്ല ,ആള് ഫുള്‍ സെന്റി ...ഇത് എന്തൊരു നാട് ,,ഭയങ്കര ചൂടും പിന്നെ തിരക്ക് കൂടിയ കുറെ ആളുകളും ,,,എപ്പോഴും തിരക്ക് തന്നെ തിരക്ക് ,,,അതിനൊക്കെ നമ്മുടെ നാട് ,,ഹോ ..ആ പച്ച പുല്‍പാടങ്ങളും പുഴയും കുന്നും മലയും ,,പൂരവും ..ഹോ ...എന്നാലും ഇതിനെക്കാള്‍ എനിക്ക് സങ്കടം എന്‍റെ പൊന്നുമോളെ കാണാന്‍ ഇനി ഞാന്‍ എത്ര കാത്തിരിക്കണം ..സമാധാനതിന്ടെ സ്വരത്തില്‍ ഞാന്‍ പറയും ,,,ഇങ്ങളെ പോലെ തന്നെയാണ് മറ്റു പലരും ഇവിടെ ജീവികുനത് ...പലതും സഹിച്ചും ഇഷ്ട്ടപെട്ടവരെ വിട്ടു പിരിഞ്ഞും ...അങ്ങിനെ എത്രയോ ആളുകള്‍ ....എന്തിനു പറയുന്നു നമ്മുടെ ആളുകള്‍ ദിവസം തോറും ആഗോഷിക്കുന ഹര്‍ത്താലും ബന്ദും നഷ്ട്ടപെടുതിയല്ലേ നമ്മള്‍ ഇവിടെ ജീവികുന്നത് ...(ചിരി)


ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു ...എന്നില്‍ ഒരു സംശയം ഉയന്നു വന്നു ,,,ലിയാസ്സ്ക്ക നാട്ടില്‍ വക്കീല്‍ ആയിരുന്ന ഇങ്ങള്‍ എന്തിന്നു ഈ ദുബൈയില്‍ എത്തി അതും ഒട്ടും പരിചയമില്ലാത്ത ഒരു പണിയെടുത്തു അറബിയുടെ അന്ധറില്‍ കഴിയണം?....ഓഹോ അത് ഒരു വലിയ കഥയാണ് ....ഞാന്‍ : വേണ്ട അതികം വലികണ്ട...ഒന്ന് ചുരുക്കി പറഞ്ഞാല്‍ മതി ....


ലിയ്യാസ്സ്ക്ക കഥ പറഞ്ഞു തന്നു ...മൂപ്പര് പഠിത്തം എല്ലാം കഴിഞ്ഞു ബോംബെയില്‍ പണിയുന്നുമില്ലാതെ ..കണ്ണീ കണ്ട കൊതുവിനെയും ഈച്ചയേയും ആട്ടിയും കൊന്നും നോരെം കളയുന്ന സമയം ....ഭൂട്ടാന്‍ ലോട്ടറി അടിച്ച പോലെ ഒരു കേസ് കിട്ടി ...."അടിച്ചു മോനെ"!! (നമ്മുടെ കിലുക്കത്തില്‍ ഇന്നസന്‍റ് സ്റ്റൈല്‍ ) ..

~~ഇന്‍റെര്‍ മിഷന്‍ ~~

കേസ് കൊല കേസാണ് ,,,ലിയാസ്സ്ക്ക രണ്ടും കല്പിച്ചു കേസ് ഏറ്റെടുത്തു ...പ്രതിയെ പുറത്തു കൊണ്ട് വരാന്‍ ലിയാസ്സ്ക്ക പണി പതിനെട്ടും പയറ്റി ...എന്തിനു പറയുന്നു കോടതിയില്ലേ പല ഗര്‍ജിക്കുന സിംഹങ്ങളുമായി മായി വരെ മുട്ടി ...പക്ഷെ പണി എന്നത്തെ പോലെ തന്നെ പാളി ...കോടതി പ്രതിയെ ജീവപര്യന്തം ശിക്ഷിക്കാന്‍ വിധിയായി....ലിയാസ്സ്ക്ക വിട്ടില്ല ...ഏത് സുപ്രീം കോടതി വരെ പോയ്യാലും പ്രതിയെ പുറത്ത് ഇറക്കും എന്ന് പറഞ്ഞു ....ഇതിനു ഇടയ്ക്കു പ്രതിയുടെ ആളുകളെ കണ്ടു ലിയാസ്സ്ക്ക കുറച്ചു പണം ചോദിച്ചു ....അവര്‍ ലിയസ്സ്ക്കാടെ തന്ധക്ക് വിളിച്ചില്ല എന്ന് മാത്രം ...


കേസ് റീ ഓപ്പണ്‍ ചെയ്തു....തനിക്ക് പൈസ ഒന്നും കിട്ടില എന്ന് തോനിയ്യ ലിയാസ്സ്ക്ക രാഷ്ട്രീയക്കാരെ വെല്ലുന്ന തരത്തില്‍ കാലുമാറി ....പ്രതിയുടെ ജീവപര്യന്തം പ്രമോഷന്‍ കിട്ടി തൂക്കു കയറായി....പ്രതിയുടെ ആളുകള്‍ ലിയ്യാസ്സ്കനെയും തൂക്കാന്‍ തിരുമാനിച്ചു ....ലിയാസ്സ്ക്ക ഒട്ടും സമയം കളഞ്ഞില്ല ...നേരെ കാലിഫോര്നിയക്ക്‌ ഉരു കൊണ്ട് പോക്കുന്ന ഒരു വിമാനം വഴി ദുബായ് എയര്‍പോര്‍ട്ടില്‍ എത്തി .....

വര്‍ഷങ്ങള്‍ കടന്നു പോയി ....എന്നെ കാണുമ്പോള്‍ ലിയാസ്സ്ക പറയും " ഇന്നി നാട്ടില്‍ പോയ്യാല്‍ ഞാന്‍ തിരിച്ചു വരില്ല ...അപ്പൊ ഇങ്ങളെ മറ്റേ പാര്‍ട്ടി തട്ടികളയില്ലേ ലിയാസ്സ്ക്ക ?....ഏയ്‌ അവര്‍ അതൊക്കെ മറന്നിട്ടുണ്ടാവും ....അങ്ങിനെ ഇനി ഒരിക്കലും ദുബായ് കടപ്പുറം വഴി വരില്ല എന്ന ഗമയില്‍ ലിയാസ്സ്ക്ക ഞങ്ങള്‍ക്ക് ഒരു ഗംഭീര പാര്‍ട്ടിയും തന്നു സ്ഥലം വിട്ടു !....

നാളുകള്‍ കുറച്ചു കഴിഞ്ഞു ,,,,ലിയ്യസ്സ്ക്കാടെ ഒരു വിവരവുമില്ല ....പിന്നീടാന്നു റഫീക്ക വഴി ഞാന്‍ അറിഞ്ഞത് "നമ്മുടെ ലിയാസ്സ്ക്ക തിരുച്ചു വന്നിരിക്കുന്നു" (സുരേഷ്ഗോപി സ്റ്റൈല്‍ : താ പോയ്യി തേ വന്നു ) ...

ചിലപ്പോള്‍ ഞങളെ ഫേസ് ചെയ്യാനുള്ള ചമ്മല് കൊണ്ടാവാം ലിയാസ്സ്ക ഞങളുടെ റൂമിലേക്ക്‌ വന്നില്ല ....


യാത്രിസ്ചികമായി ഒരു ദിവസം ലിയാസ്സ്ക്കനെ ഞാന്‍ കണ്ടുമുട്ടി ....ലിയാസ്സ്ക്ക ഇങ്ങള്‍ പിന്നേം വന്നോ "? ....ഒരു ചമ്മലോടെ പറഞ്ഞു ...ഏയ്‌ ,,,ഞാന്‍ എന്തായാലും  അടുത്ത കൊല്ലം പോവും ...
ലിയാസ്സ്ക്ക ഇനി ഇങ്ങളെ അറബികള്‍ ചാട്ടവാര്‍ കൊണ്ട് അടിച്ചു  ഇവിടെ നിന്ന് നാട് കടത്തിയാല്‍ പോലും ഇങ്ങള്‍ പോവില്ല (ഞാന്‍ മനസ്സില്‍ പറഞ്ഞു )....

Tuesday, July 31, 2012

വലിച്ചെറിയുന്ന കുപ്പികളുടെ വില !

അന്നൊരു ഒഴിവ് ദിവസമായിരുന്നു ..സാധാരണ പോലെ സൂര്യന്റെ ചൂട് കൂടിവന്നു ..ഞാന്‍ മെല്ലെ പുതപിനുളിന്നിന്നും പുറത്തുചാടി ...ഒഴിവ്  ദിവസങ്ങള്‍ മിക്കവാറും എന്‍റെ കുടുംബങ്ങളുടെ കൂടെ ആയിരിക്കും ചിലവഴിക്കുക ...പക്ഷെ അന്ന് ഞാന്‍ ഒന്ന് ചുറ്റി കറങ്ങാന്‍ തിരുമാനിച്ചു ...താഴാതെ കടയില്‍ നല്ല ദോശ കിട്ടും ..ദോശ എന്‍റെ പ്രിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ...പ്രേതേകിച്ചു മസാല ദോശ ...എന്‍റെ ഓഫീസില്‍ ഉള്ള വിദേശികള്‍ക്ക് പോലും ദോശ വാങ്ങികൊടുത് " ദോശ ഫാന്സാക്കി "...!! എന്‍റെ ദോശ തീറ്റ കണ്ട്ടു കണ്ണ് തള്ളിയവര്‍ പലരും എന്നോട് ചോദിച്ചു "ഇതൊക്കെ എവിടേക്ക് പോകുന്നു "...

സമയം ഏകദേശം ഒരു പത്ത് മണി ആയിരിക്കുന്നു ...ഞാന്‍ ദോശ സാപിട്ടു ..റൂമിന്റെ അടുത്തുള്ള അല്‍ ഗുറൈര്‍ സെന്‍റെര്‍ ലക്ഷ്യമാക്കി നടന്നു ...അല്‍ ഗുറൈര്‍ സെന്‍റെര്‍ എന്‍റെ പ്രിയപ്പെട്ട മാളുകളില്‍ ഒന്നാണ് ..അവിടുത്തെ മുക്കും മൂലയും എനിക്ക് പരിചിതമാണ് ...അവിടുത്തെ മാര്‍ബിള്‍ ഫ്ലൂറിംഗ് പലപോലും എന്നെ അത്ബുധപെടുത്തി അത്രക്ക് മനോഹരമാണ് അത് ...പല അവധി ദിവസങ്ങളും ഞാന്‍ അവിടെ കറങ്ങി നടന്നിടുന്ദ് .....


മാളിന്‌ സമീപത്ത് ഉള്ള ബസ്‌ സ്റ്റോപ്പില്‍ ദുബായ് മുനിസിപാലിറ്റി വക മൂന്ന് റീ സയ്കില്‍  ബിന്നുകള്‍ ഉണ്ട് ...മറ്റു എമിരറ്സുകളെ അപേക്ഷിച് ദുബായിയോട് കൂടുതല്‍ ഇഷ്ട്ടം തോന്നിയിട്ടുള്ളത് ഇവിടുത്തെ വൃത്തിയും   പിന്നെ പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് സര്‍വീസും കണ്ടിട്ടാണ്‌ .....


...പറഞ്ഞുവന്നത് അതല്ല ,,,,ആ റീ സയ്കില്‍ ബിന്നുകളില്‍ ഒരെണ്ണം നാം കുടിച്ചു വലിച്ചെറിയുന്ന ബോട്ടില്‍സ് ഇടന്നാണ് ...നമ്മുടെ കാഴ്ചയില്‍ ചിലപ്പോള്‍ അവയ്ക്ക് വലിയ പ്രാധാന്യം കാണില്ല ...എന്നാല്‍ ഈ വേസ്റ്റ് ബിന്നുകള്‍ ചുറ്റിപറ്റി കുറെ ജീവിതങ്ങള്‍ ഈ ദുബായ് മഹാ നഗരത്തിലുണ്ട് എന്നാണ് വാസ്തവം നാം ചിലപ്പോള്‍ കളിയാക്കി അവരെ "കല്ലി വല്ലികള്‍" എന്ന് വിളിക്കാറുണ്ട്....പല വര്‍ണ്ണത്തിലുള്ള കവറുകളില്‍ പല പല പാനീയങ്ങളുടെ ഒഴിഞ്ഞ കുപ്പിയുമായി അവര്‍ ഈ കൊടും ചൂടില്‍ നഗരം ചുറ്റുന്നു ..നാം വലിച്ചെറിയുന്ന ആ .ഒഴിഞ്ഞ ആ കുപ്പികള്‍ അവര്‍ക്ക് പ്രിയപെട്ടതാണ് ...അത് അവര്‍ എവിടെ കണ്ടാലും ഒരു മടിയും ഇല്ലാതെ വാരിയെടുക്കും ...അതിനു പിന്നിലെ വരുമാനമായ തുച്ചമായ നാണയ തുട്ടുകള്‍ നമുക്ക് ചെറുത് ആയിരിക്കാം ...പക്ഷെ അവര്‍ക്ക് അത് വലുത് തന്നെ ..അലാതെ അവര്‍ ഈ കൊടും ചൂടില്‍ ഈ കുപ്പികള്‍ക്ക് പരത്തുന്ന കണ്ണുമായി നടക്കിലല്ലോ? ...

അങിനെ നടക്കുമ്പോള്‍ ഞാന്‍ ആ കാഴ്ച കണ്ടത് ...ഒരു വലിയ കവറില്‍ കുറെ കാലികുപികളുമായി ഒരാള്‍ നടന്നു വരുന്നു ...അങിനെ അയാള്‍ ആ ബസ്‌ സ്റ്റേഷന്‍ പരിസരത്തുള്ള വേസ്റ്റ് ബിന്‍ ഇരിക്കുന സ്ഥലത്തെത്തി ...ചുറ്റും ഒന്ന് കണ്ണോടിച്ചു ...അയാള്‍ ബോട്ടില്‍സ് ആന്‍റ് കാന്‍സ്‌ എന്ന് എഴിതിയ ...ബിന്നില്‍നിനും ...കുപ്പികള്‍ എടുക്കാനുള്ള ശ്രമത്തിലാണ് ..കുപ്പികള്‍ എടുക്കാനുള്ള ശ്രമത്തില്‍ അയാളുടെ കൈകള്‍ മൂര്‍ച്ചയുള്ള എന്തോ കുപ്പിചില്ലിഒ കൊണ്ടു എന്ന് തോന്നുന്നു ...രക്തം  വാര്നോലികുന്ന കൈകളില്‍ പിടിച്ച ചോര കളറുള്ള ആ കൊക്കോ കോള ബോട്ടില്‍ തന്ടെ അടുത്തുള്ള കവറില്‍ സൂക്ഷിച് അയാള്‍ തന്‍റെ വസ്ത്രത്തില്‍ നിനും ചെറിയ ഒരു കഷ്ണം കീറി അതുകൊണ്ട് മുറിവ് കെട്ടിവെച്ചു ..കുപ്പികള്‍ ഇട്ടിരുന്ന കവര്‍ എടുത്ത് അയാള്‍  ...അടുത്ത വാസ്റ്റ് ബിന്നുകള്‍ നോക്കി നടന്നു ....